പി.എം.എസ്.എ.എം.എ.എച്ച്.എസ്. ചെമ്മൻകടവ്

12:02, 2 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18080 (സംവാദം | സംഭാവനകൾ)


മലപ്പുറം നഗരത്തിന്റെ സമീപത്തുളള കോഡൂര്‍ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് പുതിയ മാളിയേക്കല്‍ സയ്യ്ദ് അഹമ്മദ് മെമ്മോറിയല്‍ എയ്ഡഡ് ഹൈസ്കൂള്‍. ചെമ്മന്‍കടവ് ഹൈസ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ വിദ്യാലായം കോഡൂര്‍ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണ്. 1976ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകന്‍ വെസ്റ്റ് കോഡൂര്‍ സ്വദേശി പരേതനായ എന്‍. കെ ആലസ്സന്‍കുട്ടി ഹാജിയാണ്.

പി.എം.എസ്.എ.എം.എ.എച്ച്.എസ്. ചെമ്മൻകടവ്
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം16 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
02-12-201618080



ചരിത്രം

1976 ജൂണ്‍ 6 ന് പാണക്കാട് സയ്യ്ദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സാനിധ്യത്തില്‍ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ്കുട്ടിയാണ് ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. വെസ്റ്റ് കോഡൂരിലെ മദ്രസ്സ കെട്ടിടത്തിലാരംഭിച്ച ഈ വിദ്യാലയം പിന്നീടാണ് ഇപ്പോള്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്ന വിശാലമായ സ്ഥലത്തേക്ക് മാറ്റിയത്. മൂന്ന് ഡിവിഷനുകളിലായി 106 കുട്ടികളുമായി അന്ന് പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനം ഇന്ന് 36 ഡിവിഷനുകളിലായി 1500 ലധികം കുട്ടികള്‍ പഠിക്കുന്ന മഹത്തായ സ്ഥാപനമായി മാറിയിരിക്കുന്നു. 2006 - അധ്യായന വര്‍ഷത്തില്‍ ഇംഗ്ലീഷ് മീഡിയം വിഭാഗം ആരംഭിച്ചു. കരുളായി ഹൈസ്കൂളില്‍ നിന്നും വന്ന കുഞ്ഞുമൊയ്തീന്‍ മാസ്റ്ററായിരുന്നു പ്രഥമ ഹെഡ് മാസ്റ്റര്‍. പറവത്ത് ഹംസ മാസ്റ്റര്‍(കണക്ക്), റോസമ്മ ടീച്ചര്‍(ഫിസിക്കല്‍ സയന്‍സ്), വിജയമ്മ ടീച്ചര്‍(ഹിന്ദി), ജമീല ടീച്ചര്‍(സോഷ്യല്‍ സയന്‍സ്), എന്നീ അധ്യാപകരും. നോണ്‍ ടീച്ചിംഗ് സ്റ്റാഫില്‍ ഹൈദരലിയുമായിരുന്നു അന്നത്തെ സ്റ്റാഫ് നിര. 1979 മാര്‍ച്ചില്‍ ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി. 79% ആയിരുന്നു ആദ്യ ബാച്ചിലെ റിസള്‍ട്ട്. 2008 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ആദ്യ എസ്.എസ്.എല്‍.സി ഇംഗ്ലീഷ് മീഡിയം ബാച്ചിലെ വിജയം 100% ആയിരുന്നു. 1980ല്‍ മലപ്പുറം എ.ഇ.ഒ ആയിരുന്ന കുഞ്ഞാലന്‍ മാസ്റ്റര്‍ ഹെഡ് മാസ്റ്ററായി ചാര്‍ജ്ജെടുത്തു. തുടര്‍ന്ന് അഞ്ച് വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് വീണ്ടും കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍ തന്നെ പ്രഥമ അധ്യാപകനായി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ച് കെട്ടിടങ്ങളിലായി 36 ക്ലാസ്സ് മുറികളും, അതിവിശാലമായ ഒരു കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ സയന്‍സ് ലാബ്, മുപ്പതോളം കമ്പ്യൂട്ടറകളും ബ്രോഡ് ബാന്‍ഡ് ഇന്‍ന്റര്‍ നെറ്റ് സൗകര്യവുമുളള വിശാലമായ കമ്പ്യൂട്ടര്‍ ലാബ്, ആധുനിക സംവിധാനത്തോടു കൂടിയ പ്രൊജക്ടറുളള സ്മാര്‍ട്ട് റൂം, 5000 ത്തിലധികം പുസ്തകങ്ങളോടു കൂടിയ കമ്പ്യൂട്ടര്‍വല്‍കൃത ലൈബ്രറി, സ്വന്തമായ സ്കൂള്‍ ബസ് തുടങ്ങിയവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none" 11.028983, 76.062214, PMSAMAHSS CHEMMANKADAVU </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.