ജി എൽ പി ജി എസ് വർക്കല/വിജയശ്രീ

16:48, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42223 1 (സംവാദം | സംഭാവനകൾ) (ചിത്രം ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'വിജയശ്രീ' എൽ എസ് എസ് പരിശീലനപദ്ധതി 

എൽ എസ് എസ് പരീക്ഷകളിൽ മികച്ചവിജയം കരസ്ഥമാക്കുന്നതിനു വിദ്യാർഥികൾക്കായി നടപ്പിലാക്കിയ പ്രത്യേക പരിശീലനപദ്ധതിയാണ് വിജയശ്രീ. 2016ൽ ആരംഭിച്ച ഈ പരിശീലന പദ്ധതിയിലൂടെ നിരവധി വിദ്യാർത്ഥികളാണ് ഈ സ്കോളർഷിപ്പിന് അർഹരായിട്ടുള്ളത് . 2019-20 അധ്യയന വർഷത്തിൽ 17 കുട്ടികളാണ് എൽ എസ് എസ് സ്കോളർഷിപ് നേടി സ്കൂളിന്റെ അഭിമാനം വാനോളം ഉയർത്തിയത് . ഈ പദ്ധതിക്ക് നേതൃത്വം നൽകുന്ന അധ്യാപകരുടെയും പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് ഓരോ വർഷവും വർക്കല സബ്ജില്ലയിൽ ഏറ്റവും കൂടുതൽ വിജയികളെ സമ്മാനിക്കാൻ സ്കൂളിനെ പ്രാപ്തമാക്കുന്നത് .