ഷന്താളമ്മ
വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപകയും പ്രഥമാംഗവുമായ മദർ മേരി ഫ്രാൻസിസ്കാ ദ് ഷന്താൾ...
1880 ഡിസംബർ 23ന് ചമ്പക്കുളം കല്ലൂർക്കാട് ഇടവകയിലെ വല്ലയിൽ കൊച്ചുമാത്തൂച്ചൻ മറിയാമ്മ ദമ്പതികളുടെ അഞ്ചാമത്തെ മകളായാണ് മദർ ഷന്താളിന്റെ ജനനം.. ഫിലോമിന എന്നായിരുന്നു ജ്ഞാനസ്നാന നാമം.. സന്ന്യാസ ജീവിതം ആഗ്രഹിച്ചെങ്കിലും മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി വിവാഹിതയായി. നാലുവർഷത്തെ കുടുംബജീവിതത്തിനുശേഷം ഭർത്താവ് മരിച്ചതോടെയാണ് ഫിലോമിന സന്ന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചു . 21 വർഷങ്ങൾക്ക് ശേഷം 1901- ൽ ഫാ.തോമസ് കുര്യാളശേരിയുടെ മാർഗ്ഗ നിദ്ദേശമനുസരിച്ച് വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനീ സമൂഹസ്ഥാപനത്തിനായി പരിശ്രമിച്ചു. പിന്നീട് ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായി ഉയർത്തപ്പെട്ട ധന്യൻ മാർ തോമസ് കുര്യാളശേരിയാണ് ഈ സന്യാസിനീ സമൂഹം ആരംഭിച്ചത്. 1908ഡിസംബർ എട്ടിന് അഞ്ച് അർഥിനികളോടൊപ്പം ഫിലോമിന ശിരോവസ്ത്രം സ്വീകരിച്ചു. അങ്ങനെ ഫിലോമിന, മേരി ഫ്രാൻസിസ്‌കാ ദ ഷന്താളായി. 1911 ഡിസംബർ പത്തിന് ചമ്പക്കുളം ഓർശ്ലേം ദേവാലയത്തിൽ വച്ച് സ്ഥാപകപിതാവിന്റെ കരങ്ങളിൽ നിന്ന് സഭാവസ്ത്രം സ്വീകരിച്ച ഷന്താളമ്മ 1916 ഓഗസ്റ്റ് 21-ന് ചങ്ങനാശേരി അരമന ചാപ്പലിൽവച്ച് നിത്യവ്രത വാഗ്ദാനം നടത്തി. 1972 മേയ് 25ന് ദിവംഗതയായ ഷന്താളമ്മയെ 26ന് അതിരമ്പുഴ മഠം ചാപ്പലി ൽ പ്രത്യേകം തയാറാക്കിയ കല്ലറയി ൽ സംസ്‌കരിച്ചു. 2018 ആഗസ്റ് 4 ന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുംതോട്ടം അമ്മയുടെ നാമകരണ നടപടികൾ ഔദ്യോഗികമായി ഉൽഘാടനം ചെയ്തു ഷന്താളമ്മ സഭയിൽ ദൈവദാസിയായി ഉയർത്തപ്പെട്ടിരിക്കുന്നു. കുടുംബപ്രശ്നങ്ങളിലെ മാധ്യസ്ഥത്തിനായി ധാരാളം വിശ്വാസികൾ തേടിയെത്തുന്ന ഷന്താളമ്മയെന്ന മദർ മേരി ഫ്രാൻസിസ്കാ ദ് ഷന്താൾ...