എച്ച്.എസ്സ്. ആയാംകുടി/ചരിത്രം
1106 ചിങ്ങ മാസത്തിൽ ആയാംകുടി പാട്ടത്തിൽ നീലകണ്‌ഠ പിള്ളയും അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ . പി .ആർ .ശങ്കരപ്പിള്ളയും കല്ലറ ചോഴിക്കര ശ്രീ. സി.പി. പദ്മനാഭപിള്ള സാറും കൂടി നായർ സർവീസ് സൊസൈറ്റിയുടെ ചില പ്രവർത്തനം സംബന്ധിച്ച ചില കാര്യങ്ങൾക്കായി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു കൂടി പോകുവാനിടയായി.ആ കാലത്ത് ഈ സ്ഥലം കാടും മറ്റു കുറ്റിച്ചെടികളും നിറഞ്ഞ വെറും കുന്നിൻപുറം മാത്രമായിരുന്നു.ഈ സ്ഥലം ഉടമ കുഞ്ഞൻ നീലകണ്ഠൻ എന്നറിയപ്പെടുന്ന ഒരു പണ്ടാരന്റെ വകയായിരുന്നു. മുൻപറഞ്ഞ മൂന്നു പേരും കൂടി ഇതിലെ കടന്നു പോകുമ്പോൾ ശ്രീ പദ്മനാഭപിള്ള സർ , ഈ സ്ഥലം ഒരു സ്കൂൾ സ്ഥാപിക്കാൻ പറ്റിയ സ്ഥലമാണെന്ന് അഭിപ്രായപ്പെടുകയും മറ്റു രണ്ടു പേരും അദ്ദേഹത്തതിന്റെ അഭിപ്രായം വളരെ നല്ല അഭിപ്രായമാണെന്ന് അംഗീകരിച്ചതോടൊപ്പം തന്നെ ഇവിടെ നമുക്ക് ഒരു ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കണമെന്നും അതിലേക്കു സാറിന്റെ എല്ലാ വിധ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുകയും അപ്രകാരം അവർ ഏകാഭിപ്രായത്തിൽ എത്തിച്ചേരുകയും ചെയ്തു. തുടർന്ന് മുൻപറഞ്ഞ വ്യക്തികളുടെ സന്തത സഹചാരിയായ ശ്രീ കെ.എസ്.കേശവപിള്ള സാറിനെ വിവരം അറിയിക്കുകയും ചെയ്തു. അദ്ദേഹവും മേൽ പറഞ്ഞ കാര്യത്തിൽ സന്തുഷ്ടനായിരുന്നു. അടുത്ത ദിവസം തന്നെ ഉടമയെ സമീപിച്ച് സ്ഥലം വിലയ്ക്ക് വാങ്ങി. തുടർന്ന് നാട്ടിലെ പ്രമാണിമാരായ ചില നമ്പൂതിരിമാരുമായും മറ്റു സമുദായ അംഗങ്ങളുമായും ആലോചിച്ച് ഒരു എട്ട് അംഗ കമ്മിറ്റി ഉണ്ടാക്കി ഭാവി പ്രവർത്തനങ്ങൾ ആരംഭിച്ചു. 1976 ശ്രീ.നരമംഗലം നമ്പൂതിരിയുടെ ശ്രമഫലമായി ഹൈസ്കൂൾ ആയി തീർന്ന ഈ സ്കൂളിന്റെ ഭരണ സാന്നിധ്യം ഇന്ന് ശ്രീ. പി..എൻ.വാസുദേവൻ വഹിക്കുന്നു. ഇന്ന് ഒരു വടവൃക്ഷം പോലെ വളർന്ന് നാടിന്റെ വിജ്ഞാന സ്രോതസ്സായി മാറിയ ആയാംകുടി ഹൈസ്കൂൾ വിദ്യാർത്ഥികളുടെ സമഗ്ര വികസനം മുന്നിൽ കണ്ടു കൊണ്ട് ബൃഹത്തായ വികസന പദ്ധതികൾ നടപ്പിലാക്കി വരുന്നു..
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |