ഗവ. എച്ച് എസ് എസ് പനമരം/ജൂനിയർ റെഡ് ക്രോസ്
2000 -2001 വർഷത്തിൽ പനമരം സ്കൂളിൽ ജെ ആർ സി പ്രവർത്തനം ആരംഭിച്ചു. കുട്ടികളിൽ സേവനം ദയ, സ്നേഹം, ആതുരശുശ്രൂഷ എന്നീ മൂല്യങ്ങൾ രൂപീകരിക്കാൻ വേണ്ടി അന്താരാഷ്ട്ര റെഡ് ക്രോസ് സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്. JRC കൗൺസിലറുടെ നേതൃത്വത്തിൽ കേഡറ്റുകൾ പല തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. 8,9, 10 ക്ലാസ്സുകളിൽ 20 കുട്ടികൾ വീതമുള്ള ഓരോ യൂണിറ്റ് വീതമാണ് സംഘടനക്ക് ഉള്ളത്.ഓരോ വർഷവും SSLC പ രീക്ഷയിൽ ഉന്നതവിജയം കൈവരിക്കുവാൻ കേഡറ്റുകൾക്ക് സാധിക്കുന്നു.