ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സയൻസ് ലാബ്

മലപ്പുറം ജില്ലയിലെ മികച്ച സയൻസ് ലാബുകളിൽ ഒന്നാണ് ജി യു പി സ്കൂൾ ചുണ്ടത്തും പൊയിലിന്റേത്.ഓരോ കുട്ടിക്കും ഇരുന്ന് പരീക്ഷണത്തിൽ ഏർപ്പെടാൻ തക്ക ഫർണിച്ചറുകളും ശാസ്ത്ര ഉപകരണങ്ങളും മറ്റു സാമഗ്രികളും ഉണ്ട്.

science lab
science lab

ഗണിത ലാബ്

അരീക്കോട് സബ്ജില്ലയിലെ ആദ്യ ഗണിത ലാബാണ് ജി യു പി സ്കൂൾ ചുണ്ടത്തും പൊയിലിന്റേത്. ഓരോ കുട്ടിക്കും സൗകര്യമായി ഇടപെട്ട് ഗണിത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കളികളും പ്രവർത്തനങ്ങളും ചെയ്യാനും ഗണിതാശയങ്ങൾ ഉറപ്പിക്കാനും ഗണിതലാബ് പ്രയോജനപ്പെടുത്തുന്നു.

ഗണിത ലാബ്
ഗണിത ലാബ്

ലൈബ്രറി

ഏകദേശം മൂവായിരത്തോളം പുസ്തകങ്ങൾ ഉൾപ്പെടുന്ന വിശാലമായ ലൈബ്രറി .കുട്ടികൾക്ക് ഇരുന്ന് വായിക്കാൻ ആവശ്യമായ വട്ടമേശ കളും കസേരകളും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടി ലൈബ്രേറിയൻ മാരുടെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ കുട്ടികൾ പുസ്തകങ്ങൾ എടുക്കുന്നു. അമ്മമാർക്ക് അമ്മ വായനാ പദ്ധതിയിലൂടെ പുസ്തകങ്ങൾ വായിക്കാൻ നൽകുന്നുണ്ട്.

Library
ലൈബ്രറി

സ്കൂൾ ഗ്രൗണ്ട്

കുട്ടികൾക്ക് കളിക്കാൻ വേണ്ടിയുള്ള വിശാലമായ ഗ്രൗണ്ട് .


School Ground
സ്കൂൾ ഗ്രൗണ്ട്