ഗവ. എച്ച് എസ് എസ് പനമരം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
14:55, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15061 (സംവാദം | സംഭാവനകൾ) (' വിദ്യാരംഗം കലാ സാഹിത്യ വേദി വിദ്യാർത്ഥികള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാർത്ഥികളിൽ സാഹിത്യാഭിരുചിയും ആസ്വാദന ശേഷിയും വർദ്ധിപ്പിക്കുന്നതിനായി  വിദ്യാരംഗം കലാ സാഹിത്യ വേദി  വിദ്യാലയത്തിൽ ഏറെക്കാലമായി പ്രവർത്തിച്ചുവരുന്നു. ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ചാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ശ്രീ ഷാജി പുൽപ്പള്ളി സ്കൂൾതല വായനവാരാചരണം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വായന ദിനത്തോട് അനുബന്ധിച്ച് നടന്ന പുസ്തക ആസ്വാദനം മത്സരത്തിൽ 10 Fലെ സനുഷ   U. K ഒന്നാം സ്ഥാനം നേടി. ജൂലൈ 5 ബഷീർ ചരമ ദിനത്തിൽ   HS, UP  തലങ്ങളിൽ സ്കൂൾതല മത്സരങ്ങൾ സംഘടിപ്പിച്ചു. ബഷീർ കഥാപാത്ര ആവിഷ്കാരം ക്വിസ് എന്നിവ നടത്തുകയും ക്വിസ്സിൽ 10 A ക്ലാസിലെ കൃഷ്ണേന്ദു ഒന്നാം സ്ഥാനം നേടുകയും ചെയ്തു.  വിദ്യാരംഗം സാഹിത്യവേദിയുടെ സബ്ജില്ലാ മത്സരങ്ങളിൽ Up, HS  വിഭാഗങ്ങളിലെ കുട്ടികൾ തങ്ങളുടെ  പങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. കോവിഡ് മഹാമാരിയുടെ  നിയന്ത്രണങ്ങൾക്ക് ഇടയിലും മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടത്തി വിദ്യാരംഗം കലാസാഹിത്യവേദി  മുന്നോട്ടു പോകുന്നു