ജി.റ്റി.യു.പി.എസ്സ് കുമളി/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:36, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30446hm (സംവാദം | സംഭാവനകൾ) (mathematics club)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതശാസ്ത്രവിഷയത്തോട് കുട്ടികൾ പൊതുവേ പ്രകടമാക്കുന്ന അകൽച്ചയൊഴിവാക്കി, ഗണിതത്തിന്റെ മധുരവും മാസ്മരികവുമായ ഒരു ലോകത്തിലേക്ക് അവരെ കൊണ്ടുവരുന്നതിനുള്ള പല പ്രവർത്തനങ്ങളും ഈ വിദ്യാലയത്തിൽ ഗണിതശാസ്ത്ര ക്ലബ് നടത്തി വരുന്നുണ്ട്. ഗണിതോത്സവം, ഗണിതോപകരണ ശില്പശാല എന്നിവയെല്ലാം അതിന്റെ ഭാഗങ്ങളാണ. രക്ഷിതാക്കളുടെ സഹായ സഹകരണങ്ങളോടെ ഗണിതോത്സവവും ഗണിതോപകരണശില്പശാലയും നിറവാർന്ന ഒരു ഉത്സവത്തിന്റെ പ്രതീതിയോടെ കഴിഞ്ഞ വർഷം സ്കൂളിൽ സംഘടിപ്പിച്ചതിലൂടെ കുഞ്ഞുമനസ്സുകളിൽ മാത്രമല്ല, രക്ഷിതാക്കളിൽ പോലും പൊതുവേ രസകരമായ ഒരു ഗണിതാന്തരീക്ഷം സൃഷ്ടിക്കുന്നതിനും പഠനപ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കുന്നതിന് രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനുമുള്ള നല്ലൊരു വേദിയായി.