എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
എം.ജി.എം. ഹൈസ്കൂള്‍ ഈങ്ങാപുഴ
വിദ്യാലയവാര്‍ത്തകള്‍ | ഐ.ടി. വാര്‍ത്തകള്‍ | മലയാളം വിഭാഗം | ഇംഗ്ളീഷ് വിഭാഗം | ശാസ്ത്ര വാര്‍ത്തകള്‍ | സോഷ്യല്‍ സയന്‍സ് | അടിസ്ഥാന വിവരങ്ങള്‍ | അദ്ധ്യാപകര്‍.

എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ
വിലാസം
ഈങ്ങാപ്പുഴ

കോഴിക്കോട് ജില്ല
സ്ഥാപിതം10 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-12-201647090




കോഴിക്കോട് ജില്ലയുടെ അതിര്‍ത്തി ഗ്രാമമായ പുതുപ്പാടിയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഈങ്ങാപ്പുഴ മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ ഹൈസ്കൂള്‍. എം. ജി. എം. എച്ച്. എസ്. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1951-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1951 ഒക്ടോബര്‍ 10 -ാം തീയതി മണമേല്‍ ശ്രീ. എം സി. പോത്തന്‍ വക എസ്റ്റേറ്റിലെ ജീവനക്കാരുടെ കുട്ടികളുടെ പഠനത്തിനായി ചെറിയ ഒരു ഒാല ഷെഡില്‍ 20 കുട്ടികളുമായി റവ. ഫാ. എന്‍. വി. അലക്സാണ്ടറുടെ നേതൃത്വത്തില്‍ രണ്ട് അദ്ധ്യാപകരുടെ സഹകരണത്തോടെ ന്യൂ എല്‍. പി. സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം മണമേല്‍ ശ്രീ. എം. പി. ചെറിയാന്‍ മാനേജരായിരിക്കുമ്പോള്‍ 1959 ല്‍ എന്‍. എ. യു. പി. സ്കൂളായി ഉയര്‍ത്തപെട്ടു. മലയോര മേഖലയായ പുതുപ്പാടി പഞ്ചായത്തില്‍ 102 /1 സര്‍വേ നമ്പര്‍ പ്രകാരം പരപ്പന്‍പാറ പുഴയ്ക്കും കാക്കവയല്‍ റോഡിനുമിടയ്ക്കായി നാലര ഏക്കര്‍ സ്ഥലത്ത് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍ ശ്രീ ഗോപാലന്‍ മാസ്റ്റര്‍ നന്‍മണ്ടയും ആദ്യത്തെ വിദ്യാര്‍ത്ഥി സീതാലക്ഷ്മിയുമാണ്. ആദ്യത്തെ മാനേജര്‍ ശ്രീ എം. പി. പോത്തനും ശ്രീ. എം. പി. ചെറിയാനുമാണ്. 1974 ല്‍ ഈ സ്ഥാപനം മണമേല്‍ കുടുംബക്കാര്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം. ഡി. സ്കൂള്‍സ് മാനേജ്മെന്‍റിനു കൈമാറി. തുടര്‍ന്ന് 1983 ജൂണ്‍ 15ാം തീയതി ഈ സ്ഥാപനം മലങ്കര സഭയിലെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാറ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമധേയത്തില്‍ മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 2005 ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

നാലര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 11 കെട്ടിടങ്ങളിലായി 70 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും അപ്പര്‍ പ്രൈമറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • കബ് & ബുള്‍ബുള്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • നേച്ചര്‍ ക്ലബ്ബ്
  • സയന്‍സ് ക്ലബ്ബ്
  • ഐടി ക്ലബ്ബ്
  • സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
  • സോഷ്യല്‍ സര്‍വ്വീസ് ലീഗ്
  • മാത്സ് ക്ലബ്ബ്
  • റോഡ് സുരക്ഷാ ക്ലബ്ബ്

മാനേജ്മെന്റ്

മലങ്കര ഒാര്‍ത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം. ഡി. സ്കൂള്‍സ് മാനേജ്മെന്‍റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ അഭിവന്ദ്യ തേവോദോസിയോസ് തിരുമനസുകൊണ്ട് ‍ കോര്‍പ്പറേറ്റ് മാനേജരായും ശ്രീ അലക്സ് തോമസ് സ്ക്കൂള്‍ പ്രധാന അദ്ധ്യാപകനായും സേവനമനുഷ്ടിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1985 -86 റവ. ഫാ. ഐസക്ക്
1986 - 87 സി ജെ ജോര്‍ജ്ജ്
1987 - 88 കെ ഇ സാമുവല്‍
1987 - 88 ദീനാമ്മ കെ റ്റി
1988 - 89 മറിയാമ്മ വി സി‍
1988 - 89 ദീനാമ്മ കെ റ്റി
1989 - 90 നൈനാന്‍ മാത്യു
1990- 91 ഈപ്പന്‍ വര്‍ഗ്ഗീസ്സ്
1991 - 93 എ ഐ വര്‍ഗ്ഗീസ്സ്
1993 - 95 ചെല്ലമ്മ ജി
1995 - 96 പി ഒ അന്നമ്മ
1996 - 97 മാത്യു പണിക്കര്‍
1997 - 98 അച്ചാമ്മ
1998 - 2000 ജോയിക്കുട്ടി കെ ജി
2000 - 01 എം ജെ ഐസക്ക്
2001 -03 കെ എ അന്നമ്മ
2003 - 04 വി. പി. മാത്യു
2004- 06 ഏലമ്മ തോമസ്
2006- 08 ഗീവര്‍ഗ്ഗീസ് പണിക്കര്‍
2008 - 10 വര്‍ഗ്ഗീസ്സ് വി. എം.
2010 - 11 തോമസ് ജേക്കബ്
2011 - 12 മേരി വര്‍ഗീസ്
2012 - 14 എ ജോര്‍ജ‍ുക‍ുട്ടി
2014 - 15 ജോസ് കോട്ട‍‍ൂര്‍
2015 - 17 അലക്സ് തോമസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • റ്റി എം പൗലോസ് - പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ്

വഴികാട്ടി

{{#multimaps: 11.04848, 76.071535 | width=800px | zoom=16 }}