എസ്.എസ്.എച്ച്.എസ്.എസ് വഴിത്തല/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
- ഐ.ഇ .ഡി .സി
- ഉച്ചക്കഞ്ഞി
- സ്കൂൾ ബസ്
ലൈബ്രറി
ലൈബ്രറിയിൽ ഏകദേശം പതിനായിരത്തോളം പുസ്തകങ്ങളുണ്ട്. എല്ലാ വർഷവും ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും പുസ്തകം വിതരണം ചെയ്തു വരുന്നു. ഇംഗ്ലീഷ് മലയാളം ഹിന്ദി സംസ്കൃതം തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ്. കുട്ടികളുടെ വായനാശീലം വളർത്തിയെടുക്കുന്നതിന് പ്രയോജനപ്രദമായ ഡിജിറ്റൽ ലൈബ്രറി ആണ് ഞങ്ങളുടെ സ്കൂളിൽ ഉള്ളത്. നോവൽ, കഥ,കവിത ലേഖനങ്ങൾ, സർവ്വവിജ്ഞാനകോശങ്ങൾ, നാടകങ്ങൾ, ചരിത്രഗ്രന്ഥങ്ങൾ ഡിക്ഷ്നറി ,സാഹിത്യം, സയൻസ് മാത്‍സ് തുടങ്ങിയ വിവിധ മേഖലകളിൽ ഉൾപ്പെടുന്ന പുസ്തകങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ്.

പച്ചക്കറിത്തോട്ടം
സംസ്കൃത ക്ലബ്ബിൻ്റെയും സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡിൻ്റെയും മേൽനോട്ടത്തിൽ സ്കൂളിൻ്റെ പുറകിലായി നവംബർ മാസത്തിൽ വിത്തുകളും തൈകളും തക്കാളി, വെണ്ട, ടയർ, ചീര, പടവലം, കോവൽ, കപ്പളം, വഴുതന, ചീനി തുടങ്ങിയവ നട്ടുപിടിപ്പിക്കുകയും കുട്ടികൾക്ക് അതിൽനിന്ന് ലഭിച്ചവ കറിവെച്ച് കൊടുക്കുകയും ചെയ്തു. ഇപ്പോഴും നല്ലരീതിയിൽ പച്ചക്കറിത്തോട്ടം പരിപാലിക്കുന്നു.


