സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഓൺലൈൻ ദിനാഘോഷ പ്രവർത്തനങ്ങൾ

 
ഓൺലൈൻ ദിനാഘോഷ പ്രവർത്തനങ്ങൾ

സ്കൂൾ തലത്തിൽ കഴിഞ്ഞ 4 വർഷങ്ങളായി ഓരോ മാസത്തിലെയും പ്രധാന ദിനങ്ങൾ  ആഘോഷിക്കുകയും ഡോക്യൂമെന്റുകൾ സൂക്ഷിക്കുകയും അനുബന്ധ മത്സരങ്ങൾ നടത്തുകയും ചെയ്തു വരുന്നു.കോവിഡ് പശ്ചാത്തലത്തിൽ പോലും നോട്ടീസ് തയ്യാറാക്കി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുകയും സർട്ടിഫിക്കറ്റ് വിതരണം ചെയുകയും ദിനാഘോഷ പരിപാടികളിൽ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തുകയും ചെയ്തു വരുന്നു.  ദിനാഘോഷ കലണ്ടർ ഓരോ മാസവും മുൻകൂട്ടി തയ്യാറാക്കി പ്രവർത്തനപദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ ദിനാഘോഷ ക്ലബ്‌ സദാ പ്രവർത്തനസജ്ജമാണ്.

സ്കൗട്ട് and ഗൈഡ്സ്

കുട്ടികളിൽ നല്ല സ്വഭാവരൂപീകരണം, അച്ചടക്ക ബോധം, അടുക്കും ചിട്ടയുമുള്ള ജീവിതം, ജീവിതമൂല്യങ്ങൾ തുടങ്ങിയ ജീവിത ബന്ധിയായ ഗുണങ്ങൾ നേടി എടുക്കുന്നതിനും പാഠ്യപാഠ്യേതര മേഖലയിൽ മികവ് തെളിയിക്കുന്നതിനും സഹായകമാകുന്ന വിധത്തിൽ 2022- 2023 വർഷത്തിൽ സെന്റ് ജോർജ് യു. പി സ്കൂളിൽ സ്കൗട്ട് & ഗൈഡ് ആരംഭിച്ചു.

പച്ചക്കുടുക്ക

മാതൃഭൂമി സീഡ്

കല്ലാനിക്കൽ സ്കൂളിന്റെ ഏറ്റവും ആകർഷണീയതകളിൽ എടുത്തു പറയേണ്ടതാണ് ഇവിടുത്തെ മനോഹരമായ പച്ചക്കറിത്തോട്ടം. ഏകദേശം അഞ്ചു വർഷങ്ങളായി സീഡ് പ്രവർത്തനങ്ങൾ നടത്തിവരുന്നു. പാവൽ ,കോവൽ, വെണ്ട, വഴുതന ,പയർ, മത്തൻ ,കോളിഫ്ലവർ മുതലായ വിവിധ ഇനം പച്ചക്കറികൾ തോട്ടത്തിൽ ഉടനീളം കാണാൻ സാധിക്കും . കൃഷിയുടെ മേൽനോട്ടത്തിനും ഉന്നമനത്തിനു മുന്നിൽ നിൽക്കുന്നത്  സ്കൂളിലെ കുട്ടികൾ തന്നെയാണ്. സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്ന് ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിൻ്റെ ഭാഗമായി ഉപയോഗിച്ചുവരുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതുമൂലം കൃഷിയും മണ്ണും ആയി കുട്ടികളെ കൂടുതൽ അടുപ്പിക്കാനും, ആരോഗ്യപൂർണമായ ഭക്ഷണശൈലി വാർത്തെടുക്കാനും , മാനസിക ഉല്ലാസവും സാധ്യമാക്കുന്നു. മാതൃഭൂമി സീഡ് ക്ലബ്ബിൻറെ ഭാഗമായി കുട്ടികൾക്ക് മുതൽക്കൂട്ടാകുന്ന മറ്റുചില പ്രവർത്തനങ്ങളും നടത്തി വരുന്നു. ശുചീകരണ പ്രവർത്തനങ്ങളും, നല്ല ആരോഗ്യ ശീലങ്ങൾ എങ്ങനെ വാർത്തെടുക്കാൻ സാധിക്കുംഎന്നതിനെക്കുറിച്ച് ക്ലാസുകൾ നൽകാനും സീഡ് ക്ലബ്ബ് കഴിയുന്നുണ്ട്.

മനോരമ നല്ലപാഠം

KCSL

DCL

Spoken ഇംഗ്ലീഷ്

വായനമൃതം