ജി.എൽ.പി.എസ് കവളമുക്കട്ട/ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48415 (സംവാദം | സംഭാവനകൾ) (ദിനാചരണങ്ങൾ തിരുത്തൽ വരുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദിനാചരണങ്ങൾ

പ്രവേശനോത്സവം

പ്രവേശന ദിനം വളരെ ഗംഭീരം ആയാണ് വിദ്യാലയത്തിൽ ആഘോഷിക്കുന്നത്. സമ്മാനപ്പൊതികൾ ഉം അക്ഷരങ്ങൾ ചേർത്ത് മാലകളും തൊപ്പിയും മധുരപലഹാരവും പുതിയ കുട്ടികളെ വരവേൽക്കാൻ വിദ്യാലയത്തിൽ ഒരുക്കാറുണ്ട് . ക്ലാസ് റൂമുകൾ അലങ്കരിച്ച കലാപരിപാടികളും കളികളും എല്ലാമായി കുട്ടികളെ വിദ്യാലയത്തിന് ഭാഗമാക്കാൻ അധ്യാപകർ ശ്രദ്ധിക്കാറുണ്ട്.

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യം എത്രത്തോളമെന്ന് കുട്ടികളിൽ എത്തിക്കാൻ ഈ ദിനം അതിൻറെ പ്രാധാന്യത്തോടെ തന്നെ വിദ്യാലയത്തിൽ ആഘോഷിക്കാറുണ്ട്. തൈകൾ നട്ടും വീടും പരിസരവും സ്കൂളും പരിസരവും വൃത്തിയാക്കിയും പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിച്ചും ഡോക്യുമെൻററി കൾ പ്രദർശിപ്പിച്ചും ഈ ദിനം ആഘോഷിക്കുന്നു

വായനാദിനം

ഗ്രന്ഥശാലകളുടെ സ്ഥാപകനായ പി എൻ പണിക്കരുടെ ചരമദിനം വായനാദിനമായി കൊണ്ടാടുമ്പോൾ വയനാ മത്സരങ്ങളും പി എൻ പണിക്കർ അനുസ്മരണ കുറിപ്പുകളും വായനാദിനവുമായി ബന്ധപ്പെട്ട് പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിച്ച ഈ ദിനം വിദ്യാർത്ഥികളിൽ പുസ്തക വായനയുടെ പ്രാധാന്യം മനസ്സിലാകാത്ത രീതിയിൽ നടത്താറുണ്ട്

ചാന്ദ്രദിനം

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ഡോക്യുമെൻററി പ്രദർശനവും റോക്കറ്റ് മോഡൽ നിർമ്മാണവും പ്ലക്കാർഡുകളും പോസ്റ്ററുകളും നിർമ്മിക്കുകയും ചാന്ദ്ര യാത്രയുടെ കഥാപാത്ര ആവിഷ്കാര നടത്തുകയും ചെയ്യാറുണ്ട്

ഹിരോഷിമ നാഗസാക്കി ദിനം

സ്വാതന്ത്ര്യ ദിനം

എല്ലാ വർഷവും സ്വാതന്ത്ര്യദിനം വളരെ വിപുലമായി തന്നെ ആഘോഷിക്കാറുണ്ട്. സ്വാതന്ത്രസമര നായകന്മാരുടെ വേഷം ധരിച്ച് പ്ലക്കാർഡുകളും പോസ്റ്ററുകളും കയ്യിലേന്തി സ്വാതന്ത്ര്യ ദിന റാലി നടത്താറുണ്ട് . കവളമുക്കട്ട സ്കൂളിലെ പൂർവ്വകാല അധ്യാപകനും സ്വാതന്ത്ര്യ സമര സേനാനിയുമായ ശ്രീകുമാരൻ മാസ്റ്ററുമായി സ്കൂളിലെ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട കഥകൾ സംവദിക്കാ റൗണ്ട്. മധുര പലഹാര വിതരണവും അന്നേദിവസം നടത്താറുണ്ട്

അധ്യാപക ദിനം

ഓണം

കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം ഗംഭീരമായിതന്നെ വിദ്യാലയത്തിൽ ആഘോഷിക്കാറുണ്ട് .ഓണസദ്യയും ഓണക്കളികളും മാവേലിയുടെ വരവും ഈ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്നു

ഗാന്ധിജയന്തി

ശിശുദിനം

ക്രിസ്തുമസ്

റിപ്പബ്ലിക് ദിനം