എസ് എം.യു.പി. സ്കൂൾ നെടിയശാല/സൗകര്യങ്ങൾ

11:50, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29329 HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഏകദേശം ഒരേക്കർ  സ്ഥലത്തു സ്ഥിതിചെയ്യുന്ന സ്കൂളിൽ അപ്പർ പ്രൈമറി വിഭാഗത്തിനു ഒരു കെട്ടിടത്തിൽ   അഞ്ച്  ക്ലാസ് റൂമുകളും  പ്രൈമറി വിഭാഗത്തിൽ മറ്റൊരു കെട്ടിടത്തിൽ നാലു ക്ലാസ് റൂമുകളും ഉണ്ട് .  LKG, UKG ക്ലാസുകൾ പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്നു.  ഏകദേശം പന്ത്രണ്ട്   കംപ്യൂട്ടറുകളും ബ്രോഡ് ബാൻഡ് ഇന്റർനെറ്റ്  സൗകര്യവും  ലഭ്യമാണ് . സയൻസ് ലാബ് ,മാത്‍സ് ലാബ് ,എന്നിവയും വിദ്യാലയത്തിൽ ഉണ്ട് .വിശാലമായ കളിസ്ഥലവും പൂന്തോട്ടവും,മണക്കാട് ഗ്രാമപഞ്ചായത്തിലെ കൃഷിഭവന്റെ  സഹകരണത്തോടെ നിർമിച്ച പച്ചക്കറിത്തോട്ടവും വിദ്യാലയത്തിൽ ഉണ്ട്

പെൺകുട്ടികൾക്കായി അഡാപ്റ്റഡ് ടോയ്ലറ്റ് സൗകര്യവും ലഭ്യമാണ് . അത്യാധുനിക സൗകര്യങ്ങളോടെ ഉള്ള പാചകപ്പുരയുടെ  നിർമാണം നടന്നു വരുന്നു . ഒരു  ഇൻഡോർ സ്റ്റേജും ഒരു ഓപ്പൺ സ്റ്റേജ് സ്കൂൾ സമുച്ചയത്തിന്റെ ഭാഗങ്ങളാണ് .തൊടുപുഴ കൂത്താട്ടുകുളം മെയിൻ റോഡ് വക്കിൽ സ്ഥിതിചെയ്യുന്നതിനാൽ സ്കൂളിൽ എത്തിച്ചേരുവാൻ വളരെ എളുപ്പമാണ് . സ്കൂൾ വാഹന സൗകര്യവും ലഭ്യമാണ്.