ചരിത്രം/തുടക്കം

Schoolwiki സംരംഭത്തിൽ നിന്ന്
10:39, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29213 (സംവാദം | സംഭാവനകൾ) (തലക്കെട്ട്)

തുടക്കം

         അന്നത്തെ മൂലമറ്റം സെന്റ് ജോർജ്ജ് പള്ളി വികാരിയച്ചനുമായി ആലോചിച്ച്, അച്ചന്റെ നിർദ്ദേശപ്രകാരം ദേശവാസികളുടെ പ്രതിനിധി കളായ ചക്കൻകുളത്ത് കളപ്പുരയ്ക്കൽ ഔതച്ചേട്ടൻ, ഐപ്പൻപറമ്പിൽക്കുന്നേൽ മത്തച്ചൻ എന്നിവർ അറക്കുളം തിരുഹൃദയമഠത്തിലെത്തി തങ്ങളുടെ ആവശ്യം അറിയിച്ചു. കിഴക്കേക്കര കുടുംബം ഇഷ്ടദാനമായി നൽകിയ സ്ഥലത്തുണ്ടായിരുന്ന ചെറിയ കെട്ടിടത്തിൽ, നല്ലവനാ യ ദൈവത്തിന്റെ ആശീർവാദത്തോടെ, അധികാരികളുടെ അനുവാദ-സഹായങ്ങളോടെ 1950 ജൂൺ 12 ന് ഒന്നുമുതൽ മൂന്നു വരെയുള്ള ക്ലാസുകളുമായി സെന്റ് ജോർജ് സ്കൂൾ പിറവിയെടുത്തു.

അന്ന് അറക്കുളം സെന്റ് തോമസ് പള്ളി വികാരിയായിരുന്ന റവ. ഫാദർ ജേക്കബ് കാര്യപ്പുറം സ്കൂൾ ഉദ്ഘാടനം ചെയ്തു. ആദ്യത്തെ പ്രഥമാധ്യാപികയായി റവ. സിസ്റ്റർ ജെയിംസ് എസ്. എച്ച് സ്ഥാനമേറ്റു. അന്ന് തുടങ്ങിയ സെന്റ് ജോർജിന്റെ ജൈത്രയാത്ര ഇന്ന് 71 വയസ്സിലെത്തി എന്നത് ഏവർക്കും ആഹ്ലാദകരമാണ്. ദൈവാനുഗ്രഹങ്ങളുടെ നിധിച്ചെപ്പ് നമ്മുടെ മേൽ തുറന്നിട്ട നല്ല തമ്പുരാന് മുൻപിൽ നന്ദിയോടെ കൈകൾ കൂപ്പാം.

ദൈവാനുഗ്രഹവഴികളിലൂടെ

വന്നവഴികളിലൂടെ തിരി‍ഞ്ഞുനോക്കിയാൽ, യാത്രാസൗകര്യമോ, താമസസൗകര്യമോ ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ ഏറെ ക്ലേശങ്ങൾ സഹിച്ച് അറക്കുളത്ത് നിന്നും മൂലമറ്റത്ത് എത്തി സ്കൂളിനുവേണ്ടി അക്ഷീണം പ്രയത്നിച്ച തിരുഹൃദയ സന്യാസിനിമാർ, സർക്കാരിൽ നിന്നും ഗ്രാന്റോ, വേതനമോ ഒന്നും ലഭ്യമല്ലാതിരുന്ന ആദ്യ കാലഘട്ടത്തിൽ, അധികം വരുമാ നമില്ലായിരുന്നെങ്കിലും പള്ളിയിൽ നിന്നും ചെറിയ തുക നല്കാൻ തയ്യാറായത്, ആ തുകയ്ക്ക് അദ്ധ്വാനിക്കാൻ മനസ്സുവച്ച നല്ലവരായ അദ്ധ്യാപകർ, പള്ളിയോഗത്തിന്റെ തീരുമാന പ്രകാരം അദ്ധ്യാപകരുടെ ഉച്ചഭക്ഷണകാര്യത്തിൽ മുൻകൈ എടുത്ത് പ്രവർത്തിച്ച കിഴക്കേക്കര വർക്കിച്ചേട്ടൻ,..... ഒക്കെ ദൈവാനുഗ്രഹത്തിന്റെ നീർച്ചാലുകളായിരുന്നു.

യു.പി. സ്കൂൾ

1953 – 58 കാലഘട്ടത്തിൽ സെന്റ് ജോർജ്ജ് സ്കൂൾ ഒരു യു.പി സ്കൂൾ പദവിയിലേക്ക് ഉയർത്തപ്പെട്ടു. 1975 ൽ രജതജൂബിലിയും 2000 ൽ സുവർണ്ണജൂബിലിയും 2010 ൽ വജ്ര ജൂബിലിയും 2020 ൽ സപ്തതിയും വിവിധ പരിപാടികളോടെ ആഘോഷിച്ചു. 2012-13 വർഷത്തെ പാലാ കോർപ്പറേറ്റിലെ ഏറ്റവും മികച്ച പ്രൈമറി സ്കൂളിനുള്ള പുരസ്കാരം സെന്റ് ജോർജ്ജ് യു.പി. സ്കൂളിനായിരുന്നു.

ഇന്ന്

14 പ്രഥമാദ്ധ്യാപകരും അനേകം അദ്ധ്യാപക-അനദ്ധ്യാപകരും സെന്റ് ജോർജ്ജ് സ്കൂളിന്റെ ചരിത്രത്താളുകളിൽ ഉണ്ട്. പതിനഞ്ചാമത്തെ പ്രഥമാദ്ധ്യാപികയായ സിസ്സർ ജിജി ജോർജ്ജിലൂടെ ദൈവം കൈപിടിച്ചു നടത്തിക്കൊണ്ടിരിക്കുന്ന ഈ സ്കൂൾ, പഠന -പാഠ്യേതര രംഗങ്ങളിൽ വെന്നിക്കൊടി പാറിച്ചുകൊണ്ട് മുന്നേറുകയാണ്. ഇടുക്കി ജലവൈദ്യുത പദ്ധതി കേരളത്തിന്റെ നാഡി ഞരമ്പ് എന്നതുപോലെ മൂലമറ്റത്തിന്റെ സ്പന്ദനമായ സെന്റ് ജോർജ്ജ് യു.പി. സ്കൂളിന്റെ നേട്ടങ്ങളും പ്രവർത്തനങ്ങളുമെല്ലാം സ്കൂൾവിക്കിയുടെ വിവിധ താളുകളിലൂടെ, കണ്ണികളിലൂടെ നമുക്ക് മനസ്സിലാക്കാം. പൂർവവിദ്യാർത്ഥികളായ ഡോക്ടർമാർ, അദ്ധ്യാപകർ, എൻജിനീയർമാർ, സിനിമാ നടികൾ, കൃഷിക്കാർ, ഡ്രൈവർമാർ, രാഷ്ട്രീയപ്രവർത്തകർ,........................ തുടങ്ങിയവരുടെ നല്ല പ്രവർത്തനങ്ങളിലൂടെ ഈ സ്കൂൾ ജനമനസ്സുകളിൽ ജീവിക്കുന്നു.

മുൻസാരഥികൾ

റവ. സിസ്റ്റർ ജെയിംസ്, റവ. സിസ്റ്റർ ജോൺ മേരി, റവ. സിസ്റ്റർ സീത്താ, റവ. സിസ്റ്റർ സ്റ്റെല്ലാമരിയ, ശ്രിമതി പി.ഡി. ത്രേസ്യാ, റവ. സിസ്റ്റർ സിറിൾ, റവ. സിസ്റ്റർ അലീസ്യ, റവ. സിസ്റ്റർ ലിറ്റീഷ്യ, റവ. സിസ്റ്റർ ആഞ്ചല, റവ. സിസ്റ്റർ ആനി ഗ്രെയ്സ്, റവ. സിസ്റ്റർ അമല ജോസ് , റവ. സിസ്റ്റർ റ്റെയ്സി വയലിൽ,

റവ. സിസ്റ്റർ മേഴ്സി ഇലവുങ്കൽ, റവ. സിസ്റ്റർ ജെസ്സിയമ്മ ജോസഫ്.

"https://schoolwiki.in/index.php?title=ചരിത്രം/തുടക്കം&oldid=1443676" എന്ന താളിൽനിന്ന് ശേഖരിച്ചത്