08:06, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23070(സംവാദം | സംഭാവനകൾ)(kalolsavam)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കലോത്സവം.
ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ കേരള സ്ക്കൂൾ കലോത്സവത്തിന്റെ സ്ക്കൂൾ തല മത്സരങ്ങൾ പ്രൗഢ ഗംഭീരമായി തന്നെയാണ് എല്ലാ വർഷവും നമ്മുടെ സ്ക്കൂളിൽ നടത്തി വരുന്നത്. സ്ക്കൂൾ കലോത്സവ വിജയികളെ ഉപജില്ല, ജില്ല സംസ്ഥാന കലോത്സവങ്ങളിൽ പങ്കെടുപ്പിച്ചു വരുന്നു. കഴിഞ്ഞ 16 വർഷം തുടർച്ചയായി ഉപജില്ലയിലെ കലാകിരീടം സെന്റ് ജോസഫ്‍സിന് സ്വന്തമാണ്. ഉപജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ജില്ലാ കലോൽസവത്തിൽ പങ്കെടുപ്പിച്ചതും നമ്മുടെ വിദ്യാലയത്തിൽ നിന്നു തന്നെ. എട്ട് ഗ്രൂപ്പ് ഇനങ്ങൾ ഉൾപ്പെടെ 100 ഒാളം വിദ്യാർത്ഥികളെ ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞത് വലിയ ഒരു നേട്ടമാണ്.
കൂടാതെ കഴിഞ്ഞ വർഷം ആലപ്പുഴയിൽ വെച്ചു നടന്ന സംസ്ഥാന കലോത്സവത്തിൽ ചവിട്ടുനാടകം, ഒപ്പന, വീണ എന്നീ ഇനങ്ങളിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു. അറബി കലോത്സവത്തിലും സംസ്കൃത കലോത്സവത്തിലും മികച്ച നേട്ടം കൈവരിക്കാൻ സെന്റ്ജോസഫ്‍സിന് സാധിച്ചു.