ബി ഇ എം യു പി എസ് ചോമ്പാല /സയൻ‌സ് ക്ലബ്ബ്.

00:47, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16256 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ശാസ്ത്രത്തിൽ ആഭിമുഖ്യം വളർത്തുക പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെട്ടുകൊണ്ടു അവർക്കു മനസ്സിൽ രൂപപ്പെട്ട പ്രശ്നത്തിന് പരിഹാരം കണ്ടെത്തുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ചുക്കാൻ പിടിക്കുന്നത് ഡയാന ടീച്ചർ ആണ് .എല്ലാ കൊല്ലവും ചോമ്പാല ഉപജില്ലാ ശാസ്ത്ര മേളയിൽ സ്കൂളിന്റെ പ്രാധിനിത്യം അറിയിക്കുകയും കഴിഞ്ഞ രണ്ടു കൊല്ലങ്ങളായി(2017-2018) ചോമ്പാല ഉപജില്ലാ ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻമാരാവുകയും ചെയ്തു.2018 വർഷത്തെ ജില്ലാ ശാസ്ത്ര മേളയിൽ കോഴിക്കോട് ജില്ലയിലെ ഓവറോൾ ചാംപ്യൻഷിപ് നേടിയെടുക്കാനും ഇവിടുത്തെ പ്രതിഭകൾക്ക് കഴിഞ്ഞു .പ്രൊജക്റ്റ് മത്സരത്തിൽ കുട്ടികൾ കൊണ്ടുപോയ സീറോ ടു എക്സൽ എന്ന കോഴി വേസ്റ്റ് കൊണ്ട് ബയോ ഡീസൽ ഉണ്ടാക്കിയ പ്രൊജക്റ്റ് സംസ്ഥാന ശ്രദ്ധ ആകർഷിച്ചു.അങ്ങനെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ പരീക്ഷണ നിരീക്ഷണ പാടവങ്ങൾ ഉയർത്തി കൊണ്ട് വരാൻ സാധിക്കുന്നുണ്ട് .

സീറോ ടു എക്സൽ