ജിഎച്ച്എസ്എസ് ചിറ്റൂർ/ഭൗതികസൗകര്യങ്ങൾ
2016 ൽ സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ചിറ്റൂർ നിയോജക മണ്ഡലത്തിലെ അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയർത്തുന്ന വിദ്യാലയമായി ചിറ്റൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിനെ തിരഞ്ഞെടുത്തു. രണ്ടു ഘട്ടങ്ങളിലായി 13 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ 33 ക്ലാസ് മുറികളും ചുറ്റുമതിലും ഒരു ആംഫി തിയറ്ററുമുണ്ടാകും. രണ്ടാം ഘട്ടത്തിൽ യുപി ബ്ലോക്ക്, എൽപി ബ്ലോക്ക്, മൈതാന നവീകരണം എന്നിവയുമാണ് പദ്ധതിയിൽ.