ജി.എൽ.പി.എസ് കവളമുക്കട്ട/ദിനാചരണങ്ങൾ
ദിനാചരണങ്ങൾ
പ്രവേശനോത്സവം
പ്രവേശന ദിനം വളരെ ഗംഭീരം ആയാണ് വിദ്യാലയത്തിൽ ആഘോഷിക്കുന്നത്. സമ്മാനപ്പൊതികൾ ഉം അക്ഷരങ്ങൾ ചേർത്ത് മാലകളും തൊപ്പിയും മധുരപലഹാരവും പുതിയ കുട്ടികളെ വരവേൽക്കാൻ വിദ്യാലയത്തിൽ ഒരുക്കാറുണ്ട് . ക്ലാസ് റൂമുകൾ അലങ്കരിച്ച കലാപരിപാടികളും കളികളും എല്ലാമായി കുട്ടികളെ വിദ്യാലയത്തിന് ഭാഗമാക്കാൻ അധ്യാപകർ ശ്രദ്ധിക്കാറുണ്ട്.
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനം പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യം എത്രത്തോളമെന്ന് കുട്ടികളിൽ എത്തിക്കാൻ ഈ ദിനം അതിൻറെ പ്രാധാന്യത്തോടെ തന്നെ വിദ്യാലയത്തിൽ ആഘോഷിക്കാറുണ്ട്. തൈകൾ നട്ടും വീടും പരിസരവും സ്കൂളും പരിസരവും വൃത്തിയാക്കിയും പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിച്ചും ഡോക്യുമെൻററി കൾ പ്രദർശിപ്പിച്ചും ഈ ദിനം ആഘോഷിക്കുന്നു
വായനാദിനം
ഗ്രന്ഥശാലകളുടെ സ്ഥാപകനായ പി എൻ പണിക്കരുടെ ചരമദിനം വായനാദിനമായി കൊണ്ടാടുമ്പോൾ വയനാ മത്സരങ്ങളും പി എൻ പണിക്കർ അനുസ്മരണ കുറിപ്പുകളും വായനാദിനവുമായി ബന്ധപ്പെട്ട് പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിച്ച ഈ ദിനം വിദ്യാർത്ഥികളിൽ പുസ്തക വായനയുടെ പ്രാധാന്യം മനസ്സിലാകാത്ത രീതിയിൽ നടത്താറുണ്ട്