എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
20:51, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mdcmshserumapramattom (സംവാദം | സംഭാവനകൾ) (added)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉന്നത നിലവാരമുള്ള നിരവധി പുസ്തകങ്ങളുടെ ശേഖരം ഉണ്ട്. വാരാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വീട്ടിൽ എത്തിച്ചു നൽകി.

ഇരുമാപ്രമറ്റം: എംഡി സിഎംഎസ് ഹൈസ്കൂളിൽ വായനാദിനാചരണത്തിന് മുന്നോടിയായിവായനാദിന വാരാചരണ വിളംബര റാലി നടത്തി.ഇതിൻ്റെ ഭാഗമായി വ്യാഴാഴ്ച 2 മണിക്ക് അക്ഷര രഥം വിളംബര റാലി മേലുകാവ് മറ്റത്ത് മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റ്റി.ജെ. ബെഞ്ചമിൻ ഫ്ലാഗ് ഓഫ് ചെയ്തു.                                                 വാർഡ് മെമ്പർ ബിൻസി ടോമി, ഹെഡ്മിസ്ട്രസ് ഇൻചാർജ്ജ് , ലിൻ്റാദാനിയേൽ ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വീടുകളിൽ വാഹനം എത്തി.വായനാദിന വിളംബര റാലിയിൽ കുട്ടികൾക്ക് പുസ്തകങ്ങൾ, ബാലമാസികൾ, ആനുകാലികങ്ങൾ, ഉപഹാരമായി നൽകി. കൂടാതെ വൃക്ഷത്തൈകളും മറ്റ് സമ്മാനങ്ങളും നൽകി.തുടർന്ന് ക്വിസ്, പത്രപാരായണ മത്സരം ,പുസ്തകപരിചയം, വെബിനാർ എന്നിവയടക്കം ആകർഷകമായ പരിപാടികളാണ് നടത്തിയത്