ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/ചരിത്രം

20:07, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jyotinilayamhss (സംവാദം | സംഭാവനകൾ) (history)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അതിൻ പ്രകാരം മദർ അലോഷ്യയും സഭാംഗങ്ങളായ ബഹു.മദർ തിയഡോറ, സിസ്റ്റർ ഇസഡോർ, സിസ്റ്റർ ജോർജീന,സിസ്റ്റർ പൾമീറ എന്നിവർ സെന്റ് ആൻഡ്രൂസ് ഇടവകയിലേക്ക് വരികയും അവരെ ഇടവകാ മക്കളും ഇടവകാ വൈദികനും ചേർന്ന് വളരെ സ്നേഹത്തോടെ സ്വാഗതം ചെയ്യുകയും സെന്റ് ആൻഡ്രൂസ് ദേവാലയത്തിനടുത്ത് ഒരു വീട് വാടകയ്ക്ക് എടുത്ത് അവിടെ സിസ്റ്റേഴ്സിന് താമസിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. സിസ്റ്റേഴ്സിന്റെ ആവശ്യങ്ങളിൽ രൂപതാധ്യക്ഷനും ഇടവകക്കാരും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുകയും സ്കൂൾ നിർമ്മാണത്തിനായി 2 ഏക്കർ സ്ഥലം വാഗ്ദാനം നൽകുകയും ചെയ്തു.

ഇടവകക്കാരുടെ ആഗ്രഹപ്രകാരം 1972 ജനുവരി 1ന് 'മോണ്ടിസോറി ഹൗസ് ഓഫ് ചിൽഡ്രൻ' എന്ന പേരിൽ ഒരു സ്കൂൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. ശ്രീ റിച്ചാർഡ് പെരേരയുടേയും ശ്രീമതി റോസ് ലിൻ റിച്ചാർഡിന്റേയും മകളായ റീഗൽ റിച്ചാർഡ് ആണ് മോണ്ടിസോറി സ്കൂളിലെ ആദ്യ വിദ്യാർഥി. കുട്ടികളുടെ എണ്ണം വർദ്ധിച്ചതനുസരിച്ച് ക്ലാസ്സും കെ ജി യുമായി തിരിച്ച് ക്ലാസ്സുകൾ മുന്നോട്ടുപോയി.

ഇടവകയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി ഒരു മലയാളം നേഴ്സറി ആരംഭക്കണമെന്ന ആവശ്യത്തെ തുടർന്ന് 1972 ജൂൺ 5ന് 14 കുട്ടികളോട് കൂടി ഒരു മലയാളം മീഡിയം സ്കൂൾ പ്രവർത്തനം ആരംഭിച്ചു,പക്ഷേ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അനിവാര്യത മൂലം പ്രസ്തുത സ്കൂൾ മൂന്ന് കൊല്ലമേ പ്രവർത്തിച്ചുള്ളൂ. സ്കൂൾ കുട്ടികളുടെ എണ്ണം കൂടിവന്നതോടെ സിസ്റ്റേഴ്സും ബോഡേഴ്സും മറ്റൊരു 2 നില വീട് വാടകയ്ക്ക് എടുത്ത് അവിടെ ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു. സ്കൂളിന്റെ പ്രവർത്തനങ്ങളിൽ അനേകർ ആകൃഷ്ടരാവുകയും തങ്ങളുടെ മക്കളെ ഈ സ്കൂളിൽ പഠിപ്പിക്കണമെന്ന് ആവശ്യവുമായി മുൻപോട്ട് വരികയും ചെയ്തു.

തുടർന്ന് മഠവും സ്കൂളും അതിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്ന ഭാഗമായി ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റപ്പെടുകയുണ്ടായി.ഒരു മരുപ്പച്ച പോലും ഇല്ലാതിരുന്ന മണലാരണ്യത്തിൽ ഒരു ചെറിയ ഓല ഷെഡിൽ സ്കൂൾ ആരംഭിച്ചു.സിസ്റ്റഴ്സ് പലതരത്തിലുള്ള വൃക്ഷത്തൈകളും കൽപ്പവൃക്ഷവും നട്ടുപിടിപ്പിച്ച് മണലാരണ്യത്തെ ഫലഭൂഷ്ടമാക്കി.1973ൽ ബിഷപ്പ് ബർണാഡ് തിരുമേനി സ്കൂൾ കെട്ടിട നിർമാണത്തിന് തറക്കല്ല് ഇടുകയും നിർമാണ പ്രവർത്തനങ്ങൾ മുൻപോട്ട് പോവുകയും ചെയ്തു. 1974 ൽ ബോഡേഴ്സ് സ്കൂളിലേക്ക് വരികയും സ്കൂളിനോടനുബന്ധിച്ച് അവർക്കാവശ്യമായ സൗകര്യങ്ങൾ നൽകുകയും പിന്നീട് സ്ഥല പരിമിതി മൂലം ഈ സമ്പ്രദായം നിർത്തലാക്കുകയും ചെയ്തു.1975 ൽ പുതിയ ബിൽഡിംഗ് പ്രവർത്തനം ആരംഭിച്ചു

കാലാന്തരത്തിൽ സ്കൂളിന്റെ പേര് ജ്യോതിനിലയം എന്നാക്കുകയും സ്ഥലസൗകര്യങ്ങൾ പര്യാപ്തമല്ലാതെ വന്നപ്പോൾ വിവിധ കാലഘട്ടങ്ങളിലായി സ്കൂളിനുവേണ്ടി സഭാധികാരികൾ വീണ്ടും ഭൂമി വാങ്ങിക്കുകയും ചെയ്തു. 1981 ൽ സി ബി എസ് ഇ 10ന്റെ ആദ്യ ബാച്ചിലെ 6 കുട്ടികൾ പരീക്ഷ എഴുതുകയും ഉന്നത വിജയം നേടുകയും ചെയ്തു.

പുതുക്കിയ സീനിയർ സെക്കണ്ടറി സ്കൂൾ 1983 നവംബർ 29ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ ടി എം ജേക്കബ്ബും എം എൽ എ ആയ ശ്രീ എം എം ഹസ്സനും അനാഛാദനം ചെയ്യുകയും കൂടുതൽ സൗകര്യങ്ങളോടെ കുട്ടികൾ പഠനം തുടരുകയും ചെയ്തു. സ്കൂൾ ആരംഭത്തിൽ  സി ബി എസ് ഇ ആയിരുന്നുവെങ്കിലും ഇടവകയിലെ അന്നത്തെ കുട്ടികൾക്ക് ഈ സിലബസ് ബുദ്ധിമുട്ടായതിനാലും മറ്റ് സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കാൻ സാധ്യതകൾ ഇല്ലാത്തതിനാലും അത് 1987 ൽ നിർത്തലാക്കുകയും ചെയ്തു. അതിൻപ്രകാരം 1988 മുതൽ വിദ്യാർത്ഥികൾ കേരള സിലബസിൽ എസ് എസ് എൽ സി പരീക്ഷ എഴുതി തുടങ്ങി. വീണ്ടും  സി ബി എസ് ഇ സിലബസ് വേണമെന്ന ആവശ്യത്തെ തുടർന്ന് 2010ൽ സ്കൂൾ സീനിയർ സെക്കണ്ടറി വിഭാഗത്തിലേക്കുയർത്തി. അങ്ങനെ ഇന്ന് ജ്യോതിനിലയം ഹയർ സെക്കണ്ടറി സ്കൂൾ, ജ്യോതിനിലയം സീനിയർ സെക്കണ്ടറി സ്കൂൾ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.

സ്കൂളിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് ഒരു ഓഡിറ്റോറിയം പണിതുയർത്തപ്പെടുകയും 1997 ജനുവരി 22ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ ശ്രീ പി ജെ ജോസഫും എം എൽ എ കടകംപള്ളി സുരേന്ദ്രനും അനാഛാദനം ചെയ്യുകയും സ്കൂൾ പ്രവർത്തനങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു.ഹയർ സെക്കണ്ടറി സ്കൂളിന് അംഗീകാരം ലഭിച്ചതോടെ പുതിയ എച്ച് എസ് എസ് ബിൽഡിംഗിന് തറക്കല്ലിടുകയും 2003 മാർച്ച് 3-ാം തീയതി തിരുവനന്തപുരം അതിരൂപതാധ്യക്ഷൻ സൂസപാക്യം തിരുമേനി അന്നത്തെ പ്രൊവിൻഷ്യൽ ആയ സിസ്റ്റർ ഫെർണാണ്ടയുടെ സാന്നിധ്യത്തിൽ അനാഛാദനം ചെയ്യുകയും ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കായി തുറക്കപ്പെടകയും ചെയ്തു.  ഹയർ സെക്കണ്ടറി സ്കൂൾ നല്ല രീതിയിൽ നടന്നുപോവുകയും ചെയ്യുന്നു.

സി ബി എസ് ഇ, കേരള സിലബസുകളിലായി ഏകദേശം 2100നോളം കുട്ടികൾ പഠിക്കുന്ന ജില്ലയിലെ അപൂർവ്വം വിദ്യാലയങ്ങളിലൊന്നാണിത്. അധ്യാപകരും അനധ്യാപകരുമായി 110ഓളം ജീവനക്കാരുടെ കൂട്ടായ സഹകരണത്തോടെ മുന്നേറുന്ന സ്കൂൾ ഇന്ന് ഗോൾഡൻ ജൂബിലിയുടെ നിറവിലാണ്.