ജി.എൽ.പി.എസ് പുതുപ്പരിയാരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:57, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21630-pkd (സംവാദം | സംഭാവനകൾ) ('വിദ്യാലയ ചരിത്രം പുതുപ്പരിയാരം ഗ്രാമ പഞ്ചായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാലയ ചരിത്രം

പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ പാനപ്പന്തൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എൽ പി സ്കൂൾ ആണ് ജി എൽ പി എസ് പുതുപ്പരിയാരം. പാലക്കാട് ജില്ലയിൽ നാലോ അഞ്ചോ ക്ഷേത്രങ്ങളിൽ മാത്രം നടന്നുവരുന്ന ഉത്സവമാണ് പാന. ഒരു പാല മരത്തിന്റെ തടി ഉപയോഗിച്ചാണ് ഈ ഉത്സവത്തിന് പന്തൽ തയ്യാറാക്കുന്നത് .പാന നടത്തുന്ന പന്തലാണ് പാനപന്തൽ  .45 ദിവസം നീണ്ടു നിൽക്കുന്ന ഒരു ഉത്സവമാണിത് .2013 ലാണ് അവസാനമായി ഇവിടെ പാന നടന്നത്. ഈ സ്ഥലത്ത് പുത്തൻവീട്ടിൽ വേലുനായർ, കൃഷ്ണൻ നായർ  മാധവൻ നായർ എന്നിവർ നാട്ടുകാരുടെ സഹായത്തോടെ അല്ലത്തു വീട്ടുകാർ സൗജന്യമായി നൽകിയ സ്ഥലത്ത് 1918ൽ ഒരു എലി മെന്റ്റി സ്കൂൾ തുടങ്ങി .പിന്നീട് കേരള സംസ്ഥാനം രൂപം കൊണ്ടതോടു കൂടി  ജിഎൽപി സ്കൂൾ പുതുപ്പരിയാരം എന്ന പേരിലറിയപ്പെട്ടു .തുടക്കത്തിൽ ഒരു ബ്ലോക്ക്  മാത്രമാണ് ഉണ്ടായിരുന്നത് .ആ സമയത്ത് നൂറോളം കുട്ടികളും ഇവിടെ പഠിച്ചിരുന്നു. പിന്നീട് കുട്ടികളുടെ എണ്ണം കൂടുകയും ബ്ലോക്ക് നമ്പർ മൂന്നിലെ കിഴക്ക് പടിഞ്ഞാറ് ഭാഗം കൂടി ഉണ്ടാവുകയും ചെയ്തു. കരിമ്പനകൾ നിറഞ്ഞുനിന്ന ഒരു പ്രദേശമായിരുന്നു ഇത് . 1944 ഉണ്ടായ കാറ്റിനെ തുടർന്ന് കരിമ്പനകൾ വീണ് ഈ കെട്ടിടം നിലം പതിച്ചു. പിന്നീടാണ് ഇപ്പോൾ കാണുന്ന എൽ ബ്ലോക്ക് കെട്ടിടം ഉണ്ടായത് അപ്പോഴേക്കും താണാവ് മുതൽ പന്നിയംപാടം വരെയും പറളി റെയിൽവേ വടക്ക്  മുതൽ ധോണി മല വരെയുള്ള ഭാഗങ്ങളിൽ നിന്നും അഞ്ഞൂറിൽപരം കുട്ടികൾ  എത്തിച്ചേർന്നു.ആദ്യകാലങ്ങളിൽ മലബാർ ഇൻഡസ്ട്രീസ് ബോർഡ് ആയിരുന്നു ഇവിടെ അധ്യാപകരെ നേരിട്ട് നിയമിക്കുകയും ശമ്പളം നൽകുകയും കെട്ടിടത്തിന് വാടക നൽകുകയും ചെയ്തിരുന്നത്. അന്നും ഇന്റർ ബോർഡ് ട്രാൻസ്ഫർ നടന്നിരുന്നു. ഇന്നും വാടക പ‍‍‍‍‍‍ഞ്ചായത്ത് നല്കി വരുന്നു.