Salvation army

15:03, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ancy john (സംവാദം | സംഭാവനകൾ) (create new page)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇംഗ്ലണ്ടിലെ മെതോഡിസ്റ്റ് സഭയിലെ സുവിശേഷകനായിരുന്ന വില്യം ബൂത്ത് 1865-ൽ ലണ്ടനിൽ ആരംഭിച്ച ക്രിസ്തീയ പ്രൊട്ടസ്റ്റൻ്റ് സഭയാണ് രക്ഷാസൈന്യം (Salvation Army). തെരുവിൽ കഴിയുന്ന അശരണർക്കും പാവങ്ങളിലും രക്ഷയുടെ സുവിശേഷം എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ലക്ഷ്യം.

  • ജനറൽ വില്ല്യം ബൂത്ത്

രക്ഷാ സൈന്യ മിഷണറിയായ കേണൽ യേശുദാസൻ 1896-ൽ കേരളത്തിൽ സഭ ആരംഭിച്ചു.കേരളത്തിൽ സാമൂഹ്യ പരമായ അടിമത്തത്തിൽ ആയിരുന്ന അധസ്ഥിതരുടെ ഇടയിലായിരുന്നു സഭയുടെ പ്രധാന പ്രവർത്തനങ്ങൾ.ആ കാലഘട്ടത്തിൽ മാറാ രോഗമായി കണ്ടിരുന്ന വസൂരി, കുഷ്ഠ രോഗം തുടങ്ങിയ രോഗികളെ ശുശ്രൂഷിക്കുകയും ആശുപത്രികൾ സ്ഥാപിക്കുകയും ചെയ്തു .തുടർന്ന് സ്കൂളുകൾ സ്ഥാപിതമായി. അജ്ഞതയിലാണ്ടു കിടന്നിരുന്ന ഒരു വിഭാഗം ജനതയെ അറിവിൻ്റെ വെളിച്ചത്തിലേക്ക് എത്തിക്കാൻ ഈ സ്കൂളുകൾക്ക് സാധിച്ചു.

"https://schoolwiki.in/index.php?title=Salvation_army&oldid=1434002" എന്ന താളിൽനിന്ന് ശേഖരിച്ചത്