ജി.എൽ.പി.എസ്. നാട്ടുകൽ/തിരികെ വിദ്യാലയത്തിലേക്ക് 21
തിരികെ വിദ്യാലയത്തിലേക്ക്

കൊറോണ ആരംഭിച്ചു ഒന്നര വർഷത്തിന് ശേഷം കുട്ടികൾ തിരികെ വിദ്യാലയത്തിലേക്കു വരുന്നതിന്റെ ഭാഗമായി സ്കൂളിൽ പ്രവേശനോൽസവം നടത്തി.സ്കൂളും പരിസരവും ഭംഗിയായി അലങ്കരിക്കുകയും കുട്ടികൾക്ക് പൂക്കൾ നൽകുകയും കിരീടം അണിഞ്ഞു സ്വീകരിക്കുകയും ചെയ്തു.പ്രധാനധ്യാപിക കുട്ടികളെ സ്വാഗതം ചെയ്തു ആശംസകൾ അറിയിച്ചു.ശേഷം ദീപം തെളിയിച്ചു മധുരപലഹാരങ്ങൾ നൽകി.കുട്ടികൾ പാട്ടുകൾ പാടി .