ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നെടുമങ്ങാട് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഗവ :ടൗൺ യു പി സ്കൂൾ, ഗവ :ബോയ്സ് യു പി സ്കൂൾ എന്ന പേരിൽ 1968-ലാണ് ആരംഭിച്ചത് .ഇവിടെ പ്രവർത്തിച്ചിരുന്ന നെടുമങ്ങാട് ഗവ. ഹൈസ്കൂളിലെ ആൺകുട്ടികളെ 2 കിലോ മീറ്ററകലെയുള്ള മഞ്ച എന്ന സ്ഥലത്തേയ്ക്ക് മാറ്റുകയും, യു .പി.ക്ലാസ്സുകളിലെ ആൺകുട്ടികൾക്ക് വേണ്ടി ഗവ. ബോയ്സ് യു പി എസായും ബാക്കിയുള്ള പെൺകുട്ടികൾക്ക് മാത്രമായി ഗവ. ഗേൾസ് ഹൈസ്കൂളായും നിലനിൽക്കുകയുമാണുണ്ടായത്. ആദ്യ വിദ്യാർഥി നെടുമങ്ങാട് പറണ്ടോട് വിളയിൽ പുത്തൻ വീട്ടിൽ വിക്രമൻ ആശാരിയാണ് .ആദ്യത്തെ പ്രഥമധ്യാപകൻ ശ്രീ ഒ. സി. മദനൻ. സ്കൂൾ ആരംഭിച്ചപ്പോൾ അഞ്ച്,ആറ്,ഏഴ് ക്ലാസ്സുകളിലായി 18 ഡിവിഷനുണ്ടായിരുന്നു.1980 മുതൽ 10വർഷക്കാലം നെടുമങ്ങാട് ഗവ. കോളേജും 1994മുതൽ 2006വരെ നെടുമങ്ങാട് താലൂക്ക് ഓഫീസം സ്കൂൾ വക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. വ൪ഷങ്ങളായി ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂളിലേക്ക്2017-18 അധ്യയനവ൪ഷത്തിൽ ശ്രീ ഷംസുദീൻ സർ HM ആയിരിക്കെ 4പെൺകുട്ടികൾ പ്രവേശനം നേടി ചരിത്രം തിരുത്തിക്കുറിച്ചു .നിലവിൽ അൻപതില്പരം പെൺകുട്ടികൾ വിദ്യാലയത്തിലുണ്ട് .

ആദ്യകാലചിത്രം