എ.എം.എൽ.പി.എസ്. മുണ്ടംപറമ്പ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരളാ അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ പ്രഥമ സംസ്ഥാന ട്രഷററും, അറബി സാഹിത്യത്തിലും ഇംഗ്ലീഷ് ഭാഷയിലും അഗാധ പണ്ഡിതനുമായിരുന്ന പി.ആലിക്കുട്ടി മൗലവിയാണ് മുണ്ടം പറമ്പ് എ എൽ പി സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃപരമായ പങ്കുവഹിച്ചത്.കെ. എ. ടി. എഫ് രൂപീകരിച്ച അന്നു തന്നെ സംസ്ഥാന നേതൃപദവിയിലെത്താൻ മൗലവിയുടെ അറിവും കഴിവും കാരണമായി.വലിയ വായനക്കാരനും വലിയൊരു ഗ്രന്ഥശേഖരണത്തിന്റെ ഉടമയുമായിരുന്നു അദ്ദേഹം. കെ. ഇ ആറിലും കെ. എസ് ആറിലും അവഗാഹം നേടിയിരുന്ന മൗലവി ഹൈ സ്കൂൾ അറബി അധ്യാപകനായിരുന്നു. മുണ്ടംപറമ്പിന്റെ വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ എം. ആയിശുമ്മയാണ് സ്കൂൾ മാനേജർ.1968ൽ സ്ഥാപിതമായ മുണ്ടംപറമ്പ് എ എൽ പി സ്കൂളിന്റെ ആദ്യ പ്രധാനധ്യാപകൻ ശ്രീ കുഞ്ഞുമുഹമ്മദ് മാസ്റ്ററായിരുന്നു. ഇപ്പോൾ 10 ഡിവിഷനുകളും 12 അധ്യാപകരുമുണ്ട്. കൂടാതെ രണ്ട് എൽ. കെ. ജി. രണ്ട് യു. കെ. ജി ക്ലാസുകളുമുണ്ട്. പഴയ ക്ലാസ് റൂമുകൾ മാറ്റി പുതിയ കോൺക്രീറ്റ് ക്ലാസ് റൂമുകൾ നിർമ്മിക്കുന്ന പ്രവൃത്തികൾ നടന്നുവരുന്നു.