ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ

Schoolwiki സംരംഭത്തിൽ നിന്ന്
22:49, 30 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arnagarhs (സംവാദം | സംഭാവനകൾ)
ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-2016Arnagarhs




തിരൂരങ്ങാടിക്കടുത്ത് എ.ആര്‍.നഗര്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ദേശീയപ്രസ്ഥാനത്തില്‍ സമുന്നത സ്ഥാനം വഹിച്ച" ശ്രീ.മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ" നാമധേയത്തിലുള്ള ഏക"ഹൈസ്കൂളാണിത് ".

ചരിത്രം

മലപ്പുറം ജില്ലയില്‍ അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളാണ് ഇത്. ഈ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും സാമൂഹ്യപരിഷ് കര്‍ത്താവുമായരുന്ന വെട്ടിയാടന്‍ അഹമ്മദ് മൊല്ല എന്ന ആസാദ് സാഹിബിന്റെ ജ്യേഷ് ഠന്മാരായ വെട്ടിയാടന്‍ മൊയ്തീന്‍ കുട്ടി മൊല്ല,കമ്മദ്കുട്ടി മൊല്ല എന്നിവര്‍ സ്ഥാപിച്ച ഏകധ്യാപക വിദ്യാലയമാണ് ഇന്ന് അബ്ദുറഹിമാന്‍ നഗര്‍ ഹൈസ്കൂളായി അറിയപ്പടുന്നത്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ 55സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൊത്തം 24 ബില്‍ഡിംഗുകളിലായി ഹൈസ്കൂളിന് 48 ക്ലാസ്സുകളും യു.പിക്ക് 30 ക്ലാസ്സുകളും എല്‍.പിക്ക് 19 ക്ലാസ്സുകളുമായി മൊത്തം 97 ക്ലാസ്സുകളും ഉണ്ട്. സ്കൂളിന് 3 കമ്പ്യൂട്ടര്‍ ലാബുകളിലായി 33 കമ്പ്യൂട്ടറുകളും ഹൈസ്കൂളിന് ഉണ്ട്. യു.പി ക്ക് ഒരു കമ്പ്യൂട്ടര്‍ ലാബും അതില്‍ 5 കമ്പ്യൂട്ടറുകളും ഉണ്ട്. സ്കൂളിന് വിശാലമായ ഒരു ലൈബ്രറിയും റീഡിംഗ് റൂമും സയന്‍സ് ലാബും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുലപ്പറം ജില്ലയിലെ മഞ്ചേരിയിലെ കുരിക്കള്‍ ഗ്രൂപ്പ് ഓഫ് എഡുക്കേഷന്‍ എന്ന ട്രസ്റ്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.നിലവില്‍ 3 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. അഡ്വേക്കറ്റ് ഉസ്മാന്‍ കുരിക്കളാണ് ഈ വിദ്യാലയത്തിന്റെ മാനേജറായി പ്രവര്‍ത്തിക്കുന്നത്.കെ.​​എം.ജോണിയാണ് ഇപ്പോള്‍ ഈ ഹൈസ്കൂളിന്റെ പ്രധാനാദ്യാപകനായി പ്രവര്‍ത്തിക്കുന്നത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കമ്മദ് കുട്ടി മൊല്ല , സത്യപാലന്‍ നെടുങ്ങാടി , കെ.ടി.ചന്ദ്രശേഖരന്‍ , ഖാലിദ് കുഞ്ഞ് , സി.രാമദാസന്‍ , ജോര്‍ജ് വൈദ്യന്‍ , ജോസഫ് ജോണ്‍ , മുഹമ്മദ് കോയ .

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഇല്ല

വഴികാട്ടി