ഗവ. എൽ.പി.എസ്. വെളിയന്നൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഏതാണ്ട് ഒരു വർഷത്തിന് ശേഷം കുറിശ്ശിമഠത്തിലെ കാളിയലിൽ നിന്നും ക്ലാസ്സുകൾ രാമകൃഷ്ണപിള്ളയുടെ സ്വന്ത സ്ഥലമായ പോങ്ങുവിള തടത്തരികത്ത് നിർമ്മിച്ച താൽക്കാലിക ഷെഡിലേക്കു മാറ്റി.ഏതാണ്ട് 5 വർഷക്കാലം ആ ഷെഡിൽ പ്രവർത്തിച്ചു. പ്രകൃതി ക്ഷോഭത്തിൽ ഷെഡ്ഡ് തകർന്നതിനെ തുടർന്ന് വെളിയന്നൂർ പടിഞ്ഞാറ്റുവിള കട്ടയ്ക്കാൽ വീട്ടിൽ പരമുപിള്ളയുടെ വീടിനു മുറ്റത്ത് പണിത ഷെഡിൽ ഏകദേശം 12 വർഷക്കാലം പ്രവർത്തിച്ചു.അങ്ങനെയിരിക്കെ രാമകൃഷ്ണപിള്ള വെളിയന്നൂർ തെറ്റിവിളവീട്ടിൽ ചെല്ലമ്മയുടെ 50 സെന്റ്‌ സ്ഥലം സ്വന്തം പേരിൽ വാങ്ങി സ്‌കൂൾ കെട്ടിടത്തിന് സംഭാവന ചെയ്തു. രേഖകൾ പ്രകാരം ഈ സ്‌കൂളിലെ ആദ്യ പ്രഥമാധ്യാപകൻ നെയ്യാറ്റിൻകര സ്വദേശിയായ ശ്രീ യേശുദാസ് ആയിരുന്നു. ചാങ്ങ കോഴിക്കവിളാകം വീട്ടിൽ റ്റി സാവിത്രിയാണ് ആദ്യ വിദ്യാർത്ഥി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം