എം കെ എം എച്ച് .എസ്സ്.എസ്സ് പിറവം

Schoolwiki സംരംഭത്തിൽ നിന്ന്
എം കെ എം എച്ച് .എസ്സ്.എസ്സ് പിറവം
വിലാസം
പിറവം

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-201628017




ആമുഖം

പിറവം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എം ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ ഈ വിദ്യാലയം എറണാകുളം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പതിറ്റാണ്ടുകളായി പിറവത്തിന്‍റെയും സമീപപ്രദേശങ്ങളുടെയും വിദ്യാഭ്യാസ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിച്ചുകൊണ്ട് പിറവം വലിയപള്ളിയുടെ ആത്മീയാടിത്തറയില്‍ അധിഷ്ഠിതമായ സുസ്ഥിര വിദ്യാഭ്യാസ സ്ഥാപനമാണ് എം.കെ.എം ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ ഈ അക്ഷരകളരിയുടെ ആദ്യ രൂപം 1894 ല്‍ കുറുപ്പാശാനും കളരിയും എന്ന പേരില്‍ സ്ഥാപിതമായ ഗുരുകുല വിദ്യാലയമാണ് പിന്നീട് പിറവം വലിയപള്ളി ഈ സ്ഥാപനം ഏറ്റെടുക്കുകയും പരിശുദ്ധ പൗലോസ് മാര്‍ കൂറിലോസ് തിരുമേനിയുടെ ആത്മീയ തണലില്‍ റഗുലര്‍ വിദ്യാലയത്തിന് ആരംഭം കുറിക്കുകയും ചെയ്തു 1919 ല്‍ ഈ വിദ്യാലയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ ഈ വിദ്യാലയം ജില്ലാതലം മുതല്‍ ശ്രദ്ധിക്കപ്പെടുവാന്‍ തുടങ്ങി .കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച സ്ക്കൂള്‍ പിന്നീട് ഹൈസ്കൂളായും 2000ല്‍ ഹയര്‍സെക്കണ്ടറിയായും ഉയര്‍ത്തപ്പെട്ടു പിറവംഗ്രാമത്തിന്റെയും സമീപ പ്രദേശങ്ങളുടേയും അറിവിന്റെ അക്ഷയസ്രോതസ്സില്‍ അദ്വിദീയമായ സ്ഥാനം അലങ്കരിക്കുന്നതിന് പിന്നില്‍ ക്രിയാത്മകമായ മാനേജ്മെന്‍റിനന്റെയും സേവന സന്നദ്ധരായ അദ്ധ്യാപകരുടെയും അര്‍പ്പണ ബോധമുള്ളരക്ഷകര്‍ത്താക്കളുടെയും ലക്ഷ്യബോധമുള്ളകുട്ടികളുടേയും അദ്ധ്വാന ഫലമാണ് ഇന്ന് 2000 ല്‍ പരം കുരുന്നു പ്രതിഭകള്‍ക്ക് അറിവിന്‍റ അക്ഷര വെളിച്ചമായ് പരിലസിക്കുവാന്‍ ഈ സരസ്വതി ക്ഷേത്രത്തിന് സാധിക്കുള്‍ പിന്നിട്ട വഴികളില്‍ വെളിച്ചമായ് തീര്‍ന്ന എല്ലാവര്‍ക്കും സാദരം നന്ദി.....

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് മൂന്നു നിലകളിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   എൻ സി സി 
   സ്റ്റുഡൻറ്സ് പോലീസ് 
   സ്കൗട്ട് & ഗൈഡ്സ്.
   ജൂനിയർ റെഡ് ക്രോസ്സ് 
   ബാന്റ് ട്രൂപ്പ്.
   ക്ലാസ് മാഗസിന്‍.
   വിദ്യാരംഗം കലാ സാഹിത്യ വേദി.
   ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

രാജാധി രാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പിറവം

മുന്‍ സാരഥികള്‍

നേട്ടങ്ങള്‍

മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂളിൽ വര്‍ഷങ്ങളായി എസ്‌.എസ്‌.എല്‍.സിക്ക്‌ 100 % വിജയം കൈവരിക്കുന്നു. 2016 എസ്‌.എസ്‌.എല്‍.സി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. മുനിസിപ്പാലിറ്റിയിലെ മികച്ച സ്‌കൂളിനുള്ള പുരസ്കാരം തുടർച്ചയായി രണ്ടു വർഷവും എം കെ എം സ്‌കൂൾ കരസ്ഥമാക്കി. കൂടാതെ പഠ്യേതര വിഷയങ്ങളിലും സ്‌കൂൾ മുന്നിൽ ആണ്. ഈ വര്ഷം പിറവം സബ് ജില്ലാ കായിക മേളയിൽ ഓവറോൾ ചമ്പ്യാൻഷിപ് കരസ്ഥമാക്കി.

മുനിസിപ്പാലിറ്റിയിലെ മികച്ച സ്‌കൂളിനുള്ള പുരസ്കാരം ചെയര്മാൻ സാബു കെ ജേക്കബ് ൽ നിന്നും ഹെഡ് മാസ്റ്റർ ബാബു കെ വി ഏറ്റുവാങ്ങുന്നു. .
PIRAVOM SUB DISTRICT SPORTS WINNERS
പിറവം ഉപജില്ലാ ശാസ്ത്ര മേളകളിൽ പ്രവർത്തി പരിചയ മേളയിൽ എം കെ എം സ്കൂൾ UP,HS വിഭാഗത്തിൽ ഓവറോൾ കിരീടം കരസ്ഥമാക്കി. കൂടതെ സാമുഹ്യ ശസ്ത്ര മേളയിൽ യു.പി വിഭാഗത്തിലും ശസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിലും ഓവറോളും ലഭിച്ചു
എലിസബത്ത് ജോണി
സംസ്ഥാന നീന്തൽ മത്സരങ്ങളിൽ വെള്ളിയും വെങ്കലവും കരസ്ഥമാക്കി.

വഴികാട്ടി

പിറവം ടൗണിൽ പള്ളിക്കവലയിൽ നിന്നും മുന്നൂറു മീറ്റർ അകലെ സ്‌കൂൾ സ്ഥിതി ചെയ്യുന്നു.

മേല്‍വിലാസം

പിറവം പി.ഒ പിന്‍ 686664 എറണാകുളം കേരള