(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം
പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ .
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തി -
നലയടികളിൽ നിന്ന് മുക്തി നേടാം.
ഒഴിവാക്കീടാം സ്നേഹ സന്ദർശനം
നമുക്കൊഴുവാക്കീടാം സ്നേഹ സന്ദർശനം.
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട .
പരിഹാസ രൂപേണ
കരുതലില്ലാതെ നടക്കുന്ന
സോദരെ കേട്ടുകൊൾക .....
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലോ!......?
ആരോഗ്യ രക്ഷയ്ക്ക് നൽകുന്ന നിർദേശങ്ങൾ
പാലിച്ചീടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭ വാർത്ത കേൾക്കുവാൻ .
ഒരു മനസോടെ ശ്രമിക്കാം ജാഗ്രതയോടെ
ശുചിത്വ ബോധത്തോടെ മുന്നേറിടാം
ഭയക്കാതെ ശ്രദ്ധയോടീ നാളുകൾ
സമർപ്പിക്കാം ഈ ലോക നന്മയ്ക് വേണ്ടി ......