സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സ്കൂൾ പ്രവർത്തനങ്ങൾ 2021-22


1) സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി രക്ഷകർതൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. അറുപതോളം രക്ഷകർത്താക്കൾ ഇതിൽ സംബന്ധിച്ചു.

2) സ്കൂൾ  പരിസരവും ക്ലാസ് റൂമുകളും ശുചിയാക്കുന്നതിനായി രക്ഷകർതൃ സമിതിയും അധ്യാപകരും കഠിനപരിശ്രമം നടത്തുകയുണ്ടായി.

3) കുട്ടികളുടെ ആരോഗ്യം മുൻനിർത്തി  വിദഗ്ദ ഡോക്ടറെ സംഘടിപ്പിച്ചുകൊണ്ട് കുട്ടികളെ ഉൾപ്പെടുത്തി ഗൂഗിൾ മീറ്റ്(google meet) നടത്തുകയുണ്ടായി.

4) കുട്ടികൾക്ക്   മാനസിക പിന്തുണ മുൻനിർത്തി  clinical psychologist കുട്ടികൾക്ക് ക്ലാസ് എടുത്തു. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെട്ടു.

5) കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി പല കലാപരിപാടികളും ഓൺലൈനിലൂടെ നടത്തുകയുണ്ടായി.ഇതിന്റെ ഭാഗമായി പ്രശസ്ത കലാകാരന്മാരെ ഉൾപ്പെടുത്തി നാടൻപാട്ട് കളരി, ചിത്രരചനാ മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുകയുണ്ടായി.

6)പഠനത്തിൽ പിന്നോക്കം നിൽക്കുന്ന  കുട്ടികളുടെ ഭവനങ്ങൾ അധ്യാപകർ സന്ദർശിച്ച് അവർക്ക് വേണ്ട പിന്തുണ നൽകി.

7)കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി അവരുടെ നോട്ടുബുക്കും,പഠന സാമഗ്രികളും രക്ഷിതാക്കൾ വഴി സ്കൂളിൽ എത്തിച്ച് വിലയിരുത്തൽ നടത്തി.

8) കാസർഗോഡ് ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിലെ മൊത്തം കുട്ടികളുടെയും നേത്രപരിശോധന ക്യാമ്പ് നടത്തി.

9) കുട്ടികളുടെ ആരോഗ്യ സംരക്ഷണം മുൻനിർത്തി അവരുടെ Height, Weight പരിശോധിച്ച് വിലയിരുത്തൽ നടത്തി.


ഭിന്നശേഷി കുട്ടികളുടെ പഠന പിന്തുണ

ജി.യു പി.എസ്  കാസറഗോഡ്

ഭിന്നശേഷി കുട്ടികളുടെ പഠന പിന്തുണയും സ്പെഷ്യൽ എഡ്യൂ കേറ്ററിന്റെ പ്രവർത്തനങ്ങളും

ജി.യു പി.എസ് കാസറഗോഡ് സ്ക്കൂളിൽ ഭിന്നശേഷി 4 കുട്ടികൾ പഠിക്കുന്നു. കുട്ടികൾക്ക് ആഴ്ചയിൽ 2 ദിവസം സ്പെഷ്യൽ എഡ്യൂക്കേറ്റർ എലമെന്ററി അധ്യാപിക ശ്രീമതി ശ്രുതി ജോസഫ് സേവനം നൽകി വരന്നു.

ഈ വർഷത്തിൽ വരുന്ന സേവനങ്ങൾ

*ക്ലാസ് റൂം പഠന പിന്തുണ

*അനുരൂപീകരണ വർക്ക് ഷീറ്റുകൾ

*ഓൺലൈൻ പഠന പിന്തുണ

*| E P

*പഠന പി നോക്കവസ്ഥ കുട്ടികൾക്ക് പഠന പിന്തുണ

ലയൺസ് ക്ലബിന്റെ നേതൃത്യത്തിൽ മുഴുവൻ കുട്ടികൾക്കും കാഴ്ച പരിശോധന ക്യാമ്പ് നടത്തി.

അധ്യാപകർക്ക് ആവശ്യ അനുരൂപീകരണ ടീച്ചിംഗ് മാനുവൽ , അനുരൂപീകരണ വർനൽകുന്നു കൾ എന്നിവ നൽകുന്നു

Eye camp