പ്രീ.പ്രൈമറി വിഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
18:24, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) ('1999- മുതൽ ഈ സ്കൂളിൽ ഒരു പ്രീ.പ്രൈമറി ഗവണ്മെന്റി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1999- മുതൽ ഈ സ്കൂളിൽ ഒരു പ്രീ.പ്രൈമറി ഗവണ്മെന്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്നു.2019 ൽ SSK പ്രോഗ്രാം ഓഫീസർ ശ്രീ.വിജയമോഹൻ സാറിന്റെ നേതൃത്വത്തിൽ SSK ഭാരവാഹികൾ ജില്ലയിലെ വിവിധ പ്രീ.സ്കൂളുകൾ സന്ദര്ശിച്ചതിന്റെ അടിസ്ഥാനത്തിൽ 2019 ലെ മികച്ച പ്രീ.സ്കൂൾ ആയി ഇത് തിരഞ്ഞെടുത്തു.SSK ഫണ്ട് 1 ലക്ഷം രൂപ ഈ സ്കൂളിന് ലഭിക്കുകയും,കുട്ടികളുടെ സർവതോന്മുഖമായ വളർച്ചാ വികാസത്തിന് ഉതകുന്ന മൂലകൾ ക്ലാസ്സിൽ ക്രമീകരിച്ചു ക്ലാസ്സ്‌റൂം അകര്ഷകമാക്കി.2019 ഒക്ടോബർ 26 ന് ജില്ലാതല ട്വിന്നിങ് പ്രോഗ്രാം (30 പ്രീ.സ്കൂൾ അധ്യാപകർ, BRC, SSK ജില്ലാ, സംസ്ഥാനതല ഭാരവാഹികൾ)ഈ പ്രോഗ്രാമിൽ പങ്കെടുത്തു.അധ്യാപകർക്കുള്ള താലോലം ട്രെയിനിങ്ങിന്റെ ജില്ലാതല ഉദ്ഘാടനം ശ്രീമതി.വീണാജോർജ് MLA ഈ സ്കൂളിൽ വെച്ച് ഓൺലൈനായി നടത്തി.കൂടാതെ പുല്ലാട് സബ്ജില്ലയിലെ 5 പ്രീ.സ്കൂൾ അധ്യാപകർക്കുള്ള 2 ദിവസത്തെ ശില്പശാലയും ഈ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു.BRC ഭാരവാഹികൾ സന്നിഹിതരായിരുന്നു.ആകർഷകവും,അതിലുപരി ശിശു സൗഹാര്ദപരവുമായ പ്രീ.സ്കൂൾ അന്തരീക്ഷം ഈ സ്കൂളിന്റെ എടുത്തു പറയേണ്ട പ്രത്യേകത ആണ്.അധ്യാപിക മറിയാമ്മ.ജെ ,ആയ രാജമ്മ ശശിധരൻ എന്നിവർ ഈ മേഖല കൈകാര്യം ചെയുന്നു.3+,4+ഈ ക്ലാസ്സുകളിൽ 43 കുട്ടികൾ ഈ അധ്യയനവർഷം പഠിക്കുന്നു.ഇവരുടെ ക്ലാസ്സുകൾ അധ്യാപക സഹായി ആയ "കളിപ്പാട്ടം" പുസ്തകത്തിലെ തീമുകളെ അടിസ്ഥാനമാക്കി ഓൺലൈനായി നടത്തപ്പെടുന്നു.

[[പ്രമാണം:37303_news.jpg]]

"https://schoolwiki.in/index.php?title=പ്രീ.പ്രൈമറി_വിഭാഗം&oldid=1420285" എന്ന താളിൽനിന്ന് ശേഖരിച്ചത്