ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/പാഠ്യേതര പ്രവർത്തനങ്ങൾ
നല്ല പാഠം
കുട്ടികളില്‍ കൃഷിയോടുള്ള താല്പര്യം ജനിപ്പിക്കുന്നതിനായി നല്ലപാഠം കോര്‍ഢിനേറ്റര്‍ ആയ ജെസ്സി തോമസ് ടീച്ചറിന്റെ മേല്‍നോട്ടത്തില്‍ജൈവ പച്ചക്കറി കൃഷി നടത്തുകയുംലഭിക്കുന്ന വിഭവങ്ങള്‍ ഉച്ചഭക്ഷണത്തിനു ഉപയോഗിക്കുകയും ചെയ്യുന്നു. ചേമ്പ്,ചേന,കാബേജ്,വെണ്ടക്ക തുടങ്ങിയ വിഭവങ്ങള്‍ ഈ പച്ചക്കറിത്തോട്ടത്തില്‍ നിന്നു ലഭിക്കുന്നുണ്ട്
എല്ലാ ബുധനാഴ്ചകളിലുംചരള്‍ സ്നേഹഭവനിലെ അന്തേവാസികള്‍ക്ക് നല്ലപാഠം പ്രവര്‍ത്തനത്തിന്റെ ഭാഗമായി പൊതിച്ചോറുകള്‍ നല്‍കിവരുന്നു. കൂടാതെ മൈത്രീഭവന്‍,ബാലഭവന്‍,മേഴ്സിഹോം തുടങ്ങിയ ശരണാലയങ്ങള്‍ സന്ദര്‍ശിക്കുകയും അവര്‍ക്കാവശ്യമായ നിത്യോപയോഗസാധനങ്ങള്‍ കുട്ടികളില്‍ നിന്ന് ശേഖരിച്ച് നല്‍കുകയും ചെയ്യുന്നു.കൂടാതെ ചികില്‍സാ സഹായവും ചെയ്തുവരുന്നു
ബാന്റ്
2001-2002 അദ്ധ്യയന വര്‍ഷത്തില്‍ അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതി പ്രകാരം ഒരു ബാന്റ്സെറ്റ് സ്കൂളിനു സംഭാവന ചെയ്യുകയുണ്ടായി.അദ്ധ്യാപകരുടെ നേതൃത്തത്തില്‍ ഗൈഡ് വിഭാഗം പെണ്‍കുട്ടികള്‍പരിശീലനം നേടുകയുംഅവരുടെ സേവനം സ്കൂളിനും നാടിനും ലഭിക്കുകയും പെയ്തു. ഈ വര്‍ഷം പഞ്ചായത്തിന്റെയുംനാട്ടുകാരുടെയുംഅദ്ധ്യാപകരുടെയും സഹായത്തോടെ പുതിയഉപകരണങ്ങള്‍ വാങ്ങാന്‍ സാധിച്ചു.നാട്ടിലെയും സ്കൂളിലെയും ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുന്നതോടൊപ്പം കിട്ടുന്ന വരുമാനം കാരുണ്യപ്രവര്‍ത്തികള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നു
വിദ്യാരംഗം
കട്ടികളുടെ കലാസാഹിത്യഭാഷാ സംബന്ധിയായ അഭിരുചികള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ ഉതകുംവിധത്തിലുള്ള കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുക എന്നതാണ് വിദ്യരംഗംകലാസാഹിത്യവേദിയുടെ ലക്ഷ്യം. അതിനനുയോജ്യമായ ധാരാളം പ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ നടപ്പിലാക്കി വരുന്നു