ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/വിദ്യാരംഗം
വിദ്യാരംഗം(2021-22)
2021 22 വിദ്യാരംഗത്തിനെ്റ ഭാഗമായി കുട്ടികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ രീതിയിലുള്ള പല പ്രവർത്തനങ്ങളും നടത്തുകയുണ്ടായി . സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി കുട്ടികളുടെ സാംസ്കാരിക മണ്ഡലം വിപുലപ്പെടുത്താൻ ആവശ്യമായ രീതിയിൽ ഓൺലൈനായി മത്സരങ്ങൾ സംഘടിപ്പിച്ചു. ബഷീർദിനം, വായനദിനം തുടങ്ങിയ ദിവസങ്ങളിൽ കുട്ടികൾ തങ്ങളുടെ സജീവ സാന്നിധ്യം അറിയിച്ചു . ബഷീർ അനുസ്മരണം ബഷീർകൃതികൾ പരിചയപ്പെടുത്തൽ എന്നിവയിൽ മികച്ച നിലവാരം പുലർത്തി.