ജി.എച്ച്. എസ്. എസ് കുടയത്തൂർ/വിദ്യാരംഗം
*വിദ്യാരംഗം കലാസാഹിത്യവേദി*
സർഗധനരായ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ സർഗ്ഗ ശേഷിയെ മാറ്റുരക്കുന്ന ഇടം തന്നെയാണ് വിദ്യാരംഗം കലാസാഹിത്യവേദി . സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരുംഅംഗങ്ങളായ ഒരു ക്ലബ്ബാണ് വിദ്യാരംഗം .(മറ്റൊന്ന് ടാലൻറ് ലാബും ) .
കഥ രചന , കവിത രചന ,നാടൻപാട്ട് ,അഭിനയം, കാവ്യാലാപനം, ആസ്വാദനക്കുറിപ്പ്,എന്നീ ആറ് തലങ്ങളിലായി സ്കൂൾതലത്തിൽ സർഗ്ഗോത്സവം നടത്തപ്പെടുന്നു . സ്കൂൾ തലത്തിൽ ഒന്നും രണ്ടും സ്ഥാനത്ത് വരുന്ന /മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളെ ഉപജില്ലാതല സർഗ്ഗോത്സവത്തിൽ പങ്കെടുപ്പിക്കുന്നു. ജില്ല ,സംസ്ഥാന, തലങ്ങളിൽ ഒന്നും മൂന്നും ദിവസങ്ങളിൽ ക്യാമ്പ് നടത്തപ്പെടുന്നു.
മലപ്പുറത്ത് വെച്ച് നടന്ന സംസ്ഥാന തല സർഗ്ഗോത്സവത്തിൽഅമ്മു എസ് ബാബുവും (നാടൻപാട്ട് പാട്ട് ) തൃശൂരിൽ വച്ച് നടന്ന ക്യാമ്പിൽ അലീന ഷാജുവും(അഭിനയം)കോഴിക്കോട് വച്ച് നടന്ന ചടങ്ങിൽ റിന്റ റെനിയും (കാവ്യാലാപനം ) പങ്കെടുത്തു.
2021 - മുതൽ ഹയർസെക്കൻഡറി വിഭാഗത്തെയും സർഗ്ഗോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചിത്രരചനയിൽ സ്നേഹ വിൽസൺ,ആസ്വാദനക്കുറിപ്പിൽ ആർദ്ര എസ് രാജ് എന്നിവർ സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. യു.പി വിഭാഗത്തിൽ നിന്നുള്ള ജിസ്ന സജീവ് കഥാരചനയിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ അർഹത നേടി.