ജയമാത യു പി എസ് മാനൂർ/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് ദിനാചരണ പ്രവർത്തനങ്ങൾ നടത്തുന്നത് . ഓരോ ക്ലബ്ബുകളുടെയും കൺവീനർമാർ അധ്യാപകരാണ്.
മാസത്തിലൊരിക്കൽ ക്ലബ് പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തുന്നു.കുട്ടികളുടെ ആരോഗ്യവും,ബൗദ്ധികവും ,സർഗാത്മകതയും,അറിവും വികസിപ്പിക്കുവാൻ ഇത്തരം ക്ലബ്
പ്രവർത്തനങ്ങൾ സഹായിക്കുന്നു .വിവിധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ ,ഓൺലൈനായി ക്വിസ് {ഗൂഗിൾ ഫോം )മത്സരവും നടത്തുന്നു .
കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ കളികൾ സംഘടിപ്പിക്കുന്നു. കരാട്ടെ പരിശീലനം നടത്തുന്നു. മത്സര പരീക്ഷകളിൽ
മുന്നേറാൻ ദിശ എന്ന പേരിൽ എല്ലാ ചൊവ്വാഴ്ചയും കുട്ടികൾക്ക് പൊതു വിജ്ഞാന ക്ലാസുകൾ നടത്തുന്നു. ജികെ ,മെന്റൽ എബിലിറ്റി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ
മൊഡ്യൂൾതയ്യാറാക്കിയാണ് ക്ലാസ് നൽകുന്നത്. മാനേജ്‌മന്റ് വേണ്ട പ്രോത്സാഹനം നൽകുന്നു. മാസാവസാനം ഗൂഗിൾ ഫോമിൽ എക്സാം നടത്തി വരുന്നു.
* പരിസ്ഥിതി ക്ലബ്ബ്
* വിദ്യാരംഗം
- ഗാന്ധി ദർശൻ
- സ്പോർട്സ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- സംസ്‌കൃതം ക്ലബ്ബ്
- ആർട്സ് ക്ലബ്ബ്
- കാർഷിക ക്ലബ്ബ്
- മലയാളത്തിളക്കം
- ക്വിസ് ക്ലബ് (ദിശ)
- ശാസ്ത്രരംഗം