ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അംഗീകാരങ്ങൾ
2020 ലെ ജൈവവൈവിധ്യ സംരക്ഷണ വിദ്യാലയ അവാർഡ്
ജൈവവൈവിധ്യ ബോർഡിന്റെ 2020 ലെ മികച്ച ജൈവവൈവിധ്യ സംരക്ഷണ വിദ്യാലയ അവാർഡ് സ്കൂളിന് ലഭിച്ചു.കാമ്പസ് ഒരു പാഠശാല എന്ന കാമ്പയ്നിൽ വിദ്യാർഥി,രക്ഷകർതൃ,അധ്യാപക കൂട്ടായ്മയിൽ ഒരുങ്ങിയ ഹോർട്ടി കൾച്ചർ തെറാപ്പി ഉദ്യാനം ഉൾപ്പെടെയുള്ള പദ്ധതിക്കാണ് ബോർഡിന്റെ അംഗീകാരം.അര ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് ലഭിച്ചത്.
ജനകീയ കൂട്ടായ്മയിൽ ഏഴര ലക്ഷം രൂപ വിനിയോഗിച്ചാണ് 2018 ൽ തെറാപ്പി പാർക്ക് തുറന്നത്.ഭിന്നശേഷി വിദ്യാർഥികളുടെ ക്ലാസ്സ് മുറി എന്ന തരത്തിൽ രൂപകല്പന ചെയ്ത ഉദ്യാനത്തിൽ ഇവരുടെ ശാരീരിക, മാനസിക, വ്യായാമത്തിനുള്ള സംവിധാനങ്ങളുണ്ട്.ബട്ടർഫ്ലൈസ്, പഴവർഗ,ഔഷധ, പച്ചക്കറി,മൽസ്യ ഉദ്യാനങ്ങളും ഇതിലുണ്ട്.അന്യംനിന്നുകൊണ്ടിരിക്കുന്ന ഫലവൃക്ഷങ്ങളടങ്ങിയ 'മധുരവനം'കുട്ടികൾ തന്നെ സംരക്ഷിച്ചുവരുന്നു.കാമ്പസിലെ വിവിധ വൃക്ഷങ്ങൾ, ചെടികൾ,ജീവികൾ എന്നിവയുടെ രജിസ്റ്ററും സൂക്ഷിക്കുന്നുണ്ട്.പരിസ്ഥിതി സൗഹൃദ ക്ലാസ്സ് മുറിയായ വനശ്രീ ഓഡിറ്റോറിയവും സ്കൂളിലുണ്ട്.മികച്ച ഫോറസ്ട്രി ക്ലബ്, വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച ജൈവവൈവിധ്യ ഉദ്യാനം അവാർഡുകളും സ്കൂളിന് ലഭിച്ചിരുന്നു.
- 2008-ൽ ജൈവവൈവിധ്യത്തിന് ജില്ലയിൽ ഒന്നാം സ്ഥാനം
- 2010 ൽ സംസ്ഥാനത്തെ പ്രഥമ മികവിന്റെ കേന്ദ്രം(Centre of excellence)
- 2011 ൽ സർക്കാർ സ്മാർട് സ്കൂൾ പദവി
- 2017-18 ൽ ജില്ലയിലെ ഏറ്റവും മികച്ച പി.ടി.എക്കുള്ള അവാർഡ്
- 2018 ൽ സമ്പൂർണ ഹൈടെക് സ്കൂൾ പദവി
- 2019-ൽ വനം,വന്യജീവി വകുപ്പിന്റെ ജില്ലയിലെ മികച്ച ഫോറസ്ട്രി ക്ലബ്ബ് അവാർഡ്
- 2020-ൽ വിദ്യഭ്യാസ വകുപ്പിന്റെ ജില്ലയിലെ മികച്ച ജൈവവൈവിധ്യ ഉദ്യാന പുരസ്കാരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |