വിജയ ഹയർസെക്കണ്ടറി സ്കൂൾ പുല്പളളി/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:09, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jooby (സംവാദം | സംഭാവനകൾ) (സ്പോർട്സ് ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ വിദ്യാലയത്തിൽ കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ തലങ്ങളിൽ വികാസം ഉണ്ടാക്കുവാൻ ക്രിയാത്മകമായ പ്രവർത്തനങ്ങളാണ് സ്പോർട്സ് ക്ലബ് നടത്തുന്നത്. കോവിഡ് കാലഘട്ടത്തിലെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് യോഗ, നീന്തൽ, ബാസ്ക്കറ്റ് ബോൾ ,വോളിബോൾ, ഫുട്ബോൾ, ഷട്ടിൽ ബാഡ്മിൻറൺ അത്‌ലറ്റിക്സ് പ്രാഥമിക കായിക വ്യായാമങ്ങൾ എന്നിങ്ങനെ കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് പരിശീലനം നൽകി വരുന്നു. വിദ്യാർത്ഥികൾ തങ്ങളുടെ മികവ് തെളിയിച്ചു കൊണ്ട് ജില്ലാ ,സംസ്ഥാന, ദേശീയ ,അന്തർദേശീയ തലങ്ങളിൽ ഉള്ള മത്സരങ്ങളിൽ ഉൾപ്പെടെ മികവ് തെളിയിച്ചിട്ടുണ്ട്. കുട്ടികളിൽ മാനസികമായ ഉല്ലാസത്തോടൊപ്പം ആരോഗ്യപരമായും സമൂഹത്തിൽ മികച്ച ഇടപെടലുകളിലൂടെയും കുടുംബത്തിൽ നല്ല മാതൃകകളായും ഇന്നും ഇവർ മാതൃകാപരമായ ജീവിതം നയിച്ചു വരുന്നു എന്നതിൽ ഞങ്ങൾക്ക് അഭിമാനം ഉണ്ട്.