വിജയ ഹയർസെക്കണ്ടറി സ്കൂൾ പുല്പളളി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jooby (സംവാദം | സംഭാവനകൾ) (സ്കൂൾ ഗ്രന്ഥശാല)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


വിജയ് ഹൈസ്കൂളിൽ പതിനായിരത്തോളം ഗ്രന്ഥങ്ങളുണ്ട്. റഫറൻസ് ഗ്രന്ഥങ്ങൾ കൾ തന്നെ ആയിരത്തിലധികം വരും . കഥ, നോവൽ ശാസ്ത്രം, ചരിത്രം, ബാലസാഹിത്യം, റഫറൻസ് ഗ്രന്ഥങ്ങൾ എന്നിങ്ങനെ തിരിച്ചാണ് പുസ്തകങ്ങൾ സൂക്ഷിക്കുന്നത്. കുട്ടികൾ വായിക്കാൻ ഇഷ്ടപ്പെടുന്ന പുസ്തകങ്ങൾ തിരഞ്ഞെടുത്ത് പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്. പഴയകാലത്തെ അമൂല്യമായ പല ഗ്രന്ഥങ്ങളും ലൈബ്രറിയിൽ ഉണ്ട്

ഗ്രന്ഥശാല പ്രവർത്തനങ്ങൾ

എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾക്ക് മാസത്തിലൊരിക്കൽ ലൈബ്രറിയിൽ വന്ന് പുസ്തകം എടുക്കാനും തിരിച്ചേൽപ്പിക്കാൻ ഉള്ള ക്രമീകരണം നടത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് ആഴ്ചയിലൊരിക്കൽ പുസ്തകം എടുക്കാൻ ക്ലാസുകളിലെ കുട്ടികൾക്ക് അവസരം നൽകി.

മറ്റ് പ്രധാന പ്രവർത്തനങ്ങൾ

  • ജന്മദിനത്തിൽ സ്കൂളിന് ഒരു പുസ്തകം
  • ക്ലാസ് ലൈബ്രറികൾ
  • ഒഴിവു സമയ വായനയ്ക്ക് റീഡിങ് കാർഡുകൾ
  • എന്റെ വായനക്കുറിപ്പ് പുസ്തകം സൂക്ഷിക്കൽ
  • കഥാകാരനുമായി അഭിമുഖം
  • പുസ്തകചർച്ച /കഥാ ചർച്ച