ഊർപ്പള്ളി എൽ പി എസ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഏതൊരു ജനതയുടേയും നവോത്ഥാന കാലഘട്ടം വിദ്യാഭ്യാസ പരിഷ്ക്കാരങ്ങളും ടേയോ വിദ്യാഭ്യാസ സ്ഥാപനത്തിന്റേയോ കാല ഘട്ടം കൂടിയായിരിക്കും. വിദ്യാഭ്യാസത്തിന്റെ മികവാകട്ടെ ജനതയെ നവോത്ഥാനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇവ പരസ്പരപൂര കങ്ങളാണ് വിജ്ഞാനത്തിന്റെ പുതിയ മേഖല യിലേക്ക് പ്രവേശിക്കാനുള്ള ഇന്നാട്ടുകാരുടെ അടങ്ങാത്ത അഭിവാഞ്ഛയാണ് വേങ്ങാട് പഞ്ചായത്തിലെ പടുവിലായി ഗ്രാമത്തിലെ ഊർപ്പള്ളി ദേശത്ത് സ്ഥിതിചെയ്യുന്ന ഊർപ്പള്ളി എൽ പി സ്കൂൾ എന്ന സരസ്വതി ക്ഷേത്രത്തിന്റെ ഉദയത്തിനുള്ള കാരണം.
1919-ൽ ശ്രീ. കാരക്കണ്ടി കെ.ഇ. കുഞ്ഞനന്തകുറുപ്പിന്റെ സാരഥ്യത്തിൽ കണ്ടിലെ പുതിയ വീട്ടിൽ രാവെഴുത്തെന്ന പേരിൽ ആരംഭിച്ച നിശാപാഠശാല ഇന്നത്തെ ഈ വിദ്യാലയമായി ഉയർന്നു വന്നു. ....