വിജയ ഹയർസെക്കണ്ടറി സ്കൂൾ പുല്പളളി / സ്കൗട്ട് & ഗൈഡ്സ്
സ്കൗട്ട് &ഗൈഡ്സ്
ദേശീയതലത്തിൽ തന്നെ അംഗീകാരം നേടിയ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ആണ് വിജയക്ക് ഉള്ളത് .തുടക്കകാലം മുതൽ രാഷ്ട്രപതിയുടെ അവാർഡിന് അർഹരായ സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങൾ ഈ വിദ്യാലയത്തിനുണ്ട്.സ്കൗട്ട് മാസ്റ്ററായ വി കെ കേശവൻ മാസ്റ്റർ അർഹമായ സേവനത്തിന്(Long Service Decoration Award) അർഹനായിരുന്നു.ഇരുന്നൂറിലധികം അംഗങ്ങളുമായി സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് സജീവമായി ഇപ്പോഴും പ്രവർത്തിക്കുന്നു വി.കെ സന്തോഷ് കുമാർ മിഥുൻ പ്രദീപ് എന്നിവർ സ്കൗട്ട് മാസ്റ്റർ മാരാ യും. ബിന്ദു കെ ദാമോദരൻ നെസ്സി ജോസഫ് ശാമള എന്നിവർ ഗൈഡ് ക്യാപ്റ്റൻ മാരായും പ്രവർത്തിക്കുന്നു .നാളിതുവരെ ആയിരത്തിലധികം കുട്ടികളെ രാജ്യപുരസ്കാർ അവാർഡിന് യോഗ്യമാക്കാൻ കഴിഞ്ഞു സേവനനിരതമായ നിരവധി പ്രവർത്തനങ്ങൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.