എസ് എൻ എച്ച് എസ് എസ് പൂതാടി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
01:25, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15050 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്ബ് പ്രവർത്തന റിപ്പോർട്ട് 2018-19

2018-19 അധ്യയന വർഷംജൂൺ ആദ്യവാരം തന്നെ സ്കൂൾതല സയൻസ് ക്ലബ്ബിന്റെ രൂപീകരണം നടന്നു. ക്ലബ്ബിൽ 50 അംഗങ്ങളാണ് ഉണ്ടായിരുന്നത്. എല്ലാ ബുധനാഴ്ചയും മീറ്റിംഗ് കൂടി ക്ലബ് പ്രവർത്തനങ്ങൾ വിലയിരുത്താൻ തീരുമാനിച്ചു. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി. ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസ് മത്സരം, മോഡലുകളുടെ നിർമ്മാണം, പോസ്റ്റർ നിർമ്മാണം, ചുവർ പത്രിക മത്സരം എന്നിവ നടത്തി.8 മുതൽ +2 വരെയുള്ള എല്ലാ ക്ലാസിലും ചാന്ദ്ര ദിന സന്ദേശം വായിച്ചു. ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് അംഗങ്ങൾ പോസ്റ്ററുകൾ തയ്യാറാക്കി. സെപ്റ്റംബർ മാസത്തിൽ സ്കൂൾ തല ശാസ്ത്ര മേള നടത്തി. ശാസ്ത്രമേള യോടനുബന്ധിച്ച് സയൻസ് ക്വിസ്, ടാലന്റ് സെർച്ച് പരീക്ഷ, സി. വി. രാമൻ ഉപന്യാസമത്സരം എന്നിവയും നടത്തി. സബ്ജില്ലാ ശാസ്ത്രമേള യിൽ കുട്ടികളെ പങ്കെടുപ്പിച്ചു. സെപ്റ്റംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം നടത്തി. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് LED ബൾബ് നിർമാണ പരിശീലനം നൽകി. ഫെബ്രുവരി മാസത്തിൽ ഒരു വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങളുടെ അവലോകനം നടത്തി.