ആമുഖം

 
വികസന രൂപരേഖ
ഇളമ്പ ദേശവാസികളുടെ അറിവിന്റെയും ഐശ്വര്യത്തിന്റെയും നിറകുടമായി വർത്തിക്കുന്ന ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂൾ. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ഇന്ന് ശതാബ്ദിയുടെ നിറവിലേയ്ക്ക് അടുക്കുന്ന ഈ പള്ളിക്കൂടം 1924- ൽ ഒരു മാനേജ്‍മെന്റ് സ്കൂളായാണ് പ്രവർത്തനം തുടങ്ങിയത്. ലോവർ പ്രൈമറി മാത്രമുണ്ടായിരുന്ന അന്നത്തെ സ്കൂളിന്റെ മാനേജർ കട്ടയ്ക്കാലിൽ ശ്രീ. രാഘവൻപിള്ളയായിരുന്നു. സ്കൂളിന്റെ അന്നത്തെ പ്രഥമാദ്ധ്യാപകനും അദ്ദേഹമായിരുന്നു. കൊല്ലവർഷം 1122-ൽ നെയ്യാറ്റിൻകര, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ് താലൂക്കുകൾ നിർബന്ധിത വിദ്യാഭ്യാസമേഖലകളായി അധികാരികൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഒന്നു മുതൽ നാലുവരെ ക്ലാസുകളുള്ള എല്ലാ മാനേജ്മെന്റ് സ്കൂളുകളും സറണ്ടർ ചെയ്യണമെന്ന പ്രഖ്യാപനത്തെതുടർന്ന് ഒരണ പ്രതിഫലം വാങ്ങി 1123-ൽ സ്കൂൾ ഗവൺമെന്റിന് കൈമാറി. അങ്ങനെ കൊല്ലവർഷം1123 (1948-ൽ) ഈ സ്കൂൾ ഗവ. എൽ. പി. സ്കൂളായി. നാട്ടുകാരുടേയും ജനപ്രതിനിധി കളുടേയും ശ്രമഫലമായി 1952-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.   

2021-22 ദിനാചരണങ്ങൾ

കുട്ടികളുടെ അക്കാദമിക അക്കാദമികേതര നിലവാരം മെച്ചപ്പെടുത്തുന്നതിന് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ സയൻസ്, സയൻസ്, ഇംഗ്ലീഷ്, ഹിന്ദി,ഗാന്ധിദർശൻ എന്നീ ക്ലബ്ബുകളും കലാസാഹിത്യവേദിയുമാണ് വിവിധ ദിനാചരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നത്. ഈ വർഷവും കോവിഡ് 19 പശ്ചാത്തലത്തിൽ ക്ലബ് പ്രവർത്തനങ്ങൾ ഓൺലൈൻ ആയാണ് സംഘടിപ്പിച്ചത്.

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികളാണ് നടത്തിയത്. വ്യത്യസ്തമായ ഒരു ഓൺലൈൻ പരിസ്ഥിതി ദിനാചരണം ആയിരുന്നു ഈ വർഷം സംഘടിപ്പിച്ചത്. ഓരോ കുട്ടിയും അവരവരുടെ വീട്ടുവളപ്പിൽ ഒരു വൃക്ഷത്തൈ നട്ട് അതിന്റെവീഡിയോ ചിത്രീകരണം അവരവരുടെ ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തത്. മറ്റു വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കുടുംബാംഗങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് വളരെ ഭംഗിയായി ഈ പ്രവർത്തനം നടപ്പിലാക്കാൻ കഴിഞ്ഞു എന്നുള്ളത് വ്യത്യസ്തമായ ഒന്നായിരുന്നു.

അന്തർദേശീയ യോഗ ദിനം

ജൂൺ 21 അന്തർദേശീയ യോഗ ദിനത്തിൽ യോഗയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ക്ലാസ്സുകൾ ഓൺലൈനായി സംഘടിപ്പിച്ചു. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം

ഗാന്ധിജയന്തി ദിനം

 
ഗാന്ധിജയന്തി ദിനാചരണം

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം സാമൂഹ്യ ശാസ്ത്ര-ഗാന്ധി ദർശൻ ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. ഗൃഹ ശുചീകരണം ഈ വർഷത്തെ ഗാന്ധി ജയന്തി ദിനപരിപാടികളുടെ മുഖ്യ ആകർഷണമായിരുന്നു. ഓരോ കുട്ടിയും തന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് കുടുംബാംഗങ്ങളോടൊപ്പം  പങ്കെടുക്കേണ്ടത് ആവശ്യകത ഓരോ കുട്ടിയേയും ബോധ്യപ്പെടുത്താൻ കഴിഞ്ഞു. പുറമേ ഗാന്ധിജയന്തി ദിന പോസ്റ്ററുകൾ, ഗാന്ധി ക്വിസ്, മഹാത്മാഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ വിശദമാക്കുന്നസംഭാഷണങ്ങൾ, സ്ലൈഡ് പ്രസന്റേഷൻ തുടങ്ങിയവ ഈ വർഷത്തെ ഗാന്ധി ജയന്തി ദിന പരിപാടികളിൽ ഉൾപ്പെടുത്തിയിരുന്നു.

ഹിരോഷിമ ദിനം

ആഗസ്റ്റ് 6 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ ഗാനങ്ങളുടെ ആലാപനം എന്നിവ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

കേരളപ്പിറവി  

ദിനാചരണ പ്രവർത്തനങ്ങൾഓൺലൈനായി സംഘടിപ്പിച്ചു. നൃത്ത നൃത്യങ്ങൾ കവിതാലാപനം കേരളപിറവി ദിന സന്ദേശം എന്നിവ ഉൾപ്പെടുത്തിയിരുന്നു.

2021-22 പ്രവർത്തനങ്ങൾ

പഠനോത്സവം

ജൂൺ 19.പി എൻ പണിക്കർ അനുസ്മരണം വായനവാരാചരണം ആയിട്ടാണ് സംഘടിപ്പിച്ചത്. എല്ലാ ക്ലാസുകളിലും ഗൂഗിൾ മീറ്റ് വാട്സാപ്പ് വഴി രക്ഷകർത്താക്കളെ കൂടി പരിപാടികളിൽ ചേർത്തു നടത്തുന്നതിന് അധ്യാപകർ ശ്രദ്ധിച്ചു. പുസ്തക പരിചയം, പുസ്തകത്തിലെ ഇഷ്ടപ്പെട്ട ഭാഗം വായിച്ച് അവതരിപ്പിക്കൽ, വായന കുറിപ്പ് തയ്യാറാക്കൽ, വായനദിന ക്വിസ് എന്നീ വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെയാണ് വായനാവാരം ആചരിച്ചത്. പരമാവധി കുട്ടികളെ ഈ പരിപാടിയിലേക്ക് യോജിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

 
പതാക ഉയർത്തൽ

ഗാന്ധിദർശൻ ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു. സ്കൂളിൽ നടന്ന പതാക ഉയർത്തലും അനുബന്ധ പരിപാടികളും ഓൺലൈനായി കുട്ടികൾക്ക് കാണാവുന്ന രീതിയിൽ ക്രമീകരിക്കുകയാണ് ഉണ്ടായത്. കുട്ടികളുടെ പരിപാടികൾ വീഡിയോ ആഡിയോ രൂപത്തിൽ  മുൻകൂട്ടി തയ്യാറാക്കി ക്ലാസധ്യാപകർക്ക് കൈമാറുകയും അത് ഉദ്ഘാടന ചടങ്ങിനുശേഷം അതത് ക്ലാസ് ഗ്രൂപ്പുകളിലേക്ക്  അധ്യാപകർ തൽസമയം അയച്ചുകൊടുത്ത് എല്ലാ കുട്ടികളും ആ പരിപാടികൾ പൂർണമായും കാണുന്നുണ്ട് എന്ന് ഉറപ്പാക്കുകയും ചെയ്തു. സ്വാതന്ത്ര്യ ദിന പരിപാടികളുടെ ഗാംഭീര്യം ഒട്ടും ചോർന്നുപോകാതെ പരിപാടികൾ സംഘടിപ്പിക്കാൻ ഈ ക്ലബ്ബുകൾക്ക് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യദിന ഗാനാലാപനം, സ്വാതന്ത്ര്യ ദിന പോസ്റ്റർ, ദേശീയ പതാക നിർമ്മാണം, സ്വാതന്ത്ര്യ ദിന പ്രസംഗങ്ങൾ ജനപ്രതിനിധികൾ , വിശിഷ്ട വ്യക്തികൾ എന്നിവർ നൽകിയ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ സ്ലൈഡ് പ്രസന്റേഷൻതുടങ്ങിയവ ഈ പരിപാടിയെ മികവുറ്റതാക്കി.

ഓണാഘോഷം

 
ഓണപ്പാട്ട്

ഓണാഘോഷവും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ഓണാഘോഷത്തിന്റെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് ശ്രീ മഹേഷ് നിർവഹിച്ചു. പ്രിൻസിപ്പാൾ ശ്രീ അനിൽ ടി യുടെ സ്വാഗതത്തോടുകൂടിയാണ് ഓൺലൈൻ ഓണാഘോഷ പരിപാടി ആരംഭിച്ചത്. സ്കൂളിൽ എച്ച്.എം. ശ്രീമതി സതിജ ടീച്ചർ ആശംസകളർപ്പിച്ചു. ഓഫ്‌ലൈനിലൂടെ നടത്തുന്ന എല്ലാ ഓണാഘോഷ പരിപാടിയും ഓൺലൈനിലൂടെയും വിജയകരമായി നടത്താമെന്ന് ഈ ആഘോഷവേള തെളിയിച്ചു.

മലയാള തനിമയാർന്ന വേഷത്തിൽ എത്തിയ പെൺകുട്ടികൾ, അത്തപ്പൂക്കളത്തിന്റെ ചാരുത ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പ്രദർശിപ്പിച്ച കുട്ടികൾ - ഇവരൊക്കെ ഓൺലൈൻ ഓണാഘോഷത്തിലെ മിന്നും താരങ്ങളായിരുന്നു. ഓണപ്പാട്ട്, വഞ്ചിപ്പാട്ട് എന്നിവ കൂടാതെ ഓണപ്പന്തുകളി സെവന്റീസുകളി പുലികളി എന്നിവ പഴമയുടെ ഓർമ്മകളിലേക്ക് കുട്ടികളെയും മുതിർന്നവരെയും കൂട്ടിക്കൊണ്ടുപോയി. ഇവയെല്ലാം വീഡിയോ ഫോർമാറ്റിലാക്കി ഓൺലൈനിലൂടെ പ്രദർശിപ്പിക്കുന്നതിൽ കുട്ടികൾ ജാഗരൂകരായിരുന്നു. ഇതിനുപുറമേ പുലികളിയും തോലും മാടൻ കെട്ടലും ഓണാഘോഷത്തിന് പൊലിമയേകി അങ്ങേയറ്റം ഹൃദ്യമാക്കി. അതിനും പുറമേ കുട്ടികൾ ഉണ്ടാക്കിയ ഓണവിഭവങ്ങളുടെ പ്രദർശനം ഏറെ ശ്രദ്ധേയമായി.

ശാസ്ത്ര ക്ലബ്ബ്

പോഷൻ അഭിയാനുമായി ബന്ധപ്പെട്ട് പോഷണത്തെക്കുറിച്ചും അത് കുട്ടികളിൽ ശാരീരികവും മാനസികവുമായ വളർച്ചയിൽ എപ്രകാരം ഗുണകരമായി ബാധിക്കും എന്നതുമായി ബന്ധപ്പെട്ട് ഒരു ക്ലാസ് ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി.

വിദ്യാരംഗം കലാ സാഹിത്യ വേദി

മറ്റ് എല്ലാ സ്കൂളുകളെയും പോലെ ഇളമ്പ സ്കൂളിലെയും വിദ്യാരംഗം കലസാഹിത്യവേദിയുടെ പ്രവർത്തനം വളരെ മികച്ച നിലയിൽ ആണ് നടക്കുന്നത്. ഈ വർഷത്തെ വിദ്യാരംഗം കലസാഹിത്യവേദിയുടെ കൺവീനർ ആയി ബിന്ദുകുമാരി ടീച്ചറിനെ ആണ് തീരുമാനിച്ചത്.  ഈ വർഷത്തെ വിദ്യാരംഗത്തിന്റെ പ്രവർത്തനോദ്ഘാടനം പ്രശസ്ത സാഹിത്യകാരനും വാഗ്മിയുമായ ശ്രീ. ജോർജ് ഓണക്കൂർ അവർകൾ 19.06.2021നു ഓൺലൈൻ വഴി നടത്തുകയുണ്ടായി. പ്രസ്തുത ദിവസം അദ്ദേഹം തന്നെ വായനവാരാചരണത്തിന്റെ ആരംഭം കുറിച്ചു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ഓരോ ദിവസവും പരിപാടി അവതരിപ്പിക്കാനും തീരുമാനിച്ചു.  വായന വാരാചരണത്തിന്റെ സമാപനം ജൂലൈ 5 നു ബഷീർ അനുസ്മരണത്തോടൊപ്പം നടത്തി. ബഷീർ അനുസ്മരണത്തോട് അനുബന്ധിച്ചു ഒരു സാഹിത്യക്വിസ് നടത്തി.  ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്ക് സമ്മാനം നൽകി. ബഷീർ അനുസ്മരണവും വായനവാരാചരണ സമാപനവും വളരെ ഗംഭീരമായിരുന്നു.

സുരീലി ഹിന്ദി

 
ഉദ്ഘാടനം


ഹിന്ദി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 'സുരീലി ഹിന്ദി'യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. അതിന്റെ പഞ്ചായത്ത് സ്കൂൾതല  ഉൽഘാടനം 15/12/2021, ബുധനാഴ്ച രാവിലെ 10 മണിക്ക്  ജി. എച്ച്. എസ്സ്. എസ്സ് ഇളമ്പയിൽ  വച്ചു നടന്നു. മുദാക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ചന്ദ്രബാബു ഉൽഘാടനം നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. ഷിലു  ടീച്ചർ അധ്യക്ഷത വഹിച്ചു. ഹിന്ദി അധ്യാപകൻ ശ്രീ. പ്രകാശ് സ്വാഗതം ആശംസിക്കുകയും, സുരീലി ഹിന്ദിയുടെ അവതരണവും നടത്തി. എച്ച്.എസ്.എസ്.ടി. അധ്യാപകൻ ശ്രീ. ജോയ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. ബാബു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുട്ടികൾ സുരീലി ഹിന്ദി ഗാനം അവതരിപ്പിച്ചു. എച്ച്.എസ്.എസ്.ടി. ടീച്ചർ ശ്രീമതി. ദീപ നന്ദി പ്രസംഗം നടത്തി.

ഹലോ ഇംഗ്ലീഷ്

 
ഹലോ ഇംഗ്ലഷ് ഉദ്ഘാടനം

ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 'ഹലോ ഇംഗ്ലീഷ്' സ്കൂൾ തല പരിപാടികൾ ജനപ്രതിനിധികൾ ,പിടിഎ പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ചു.

അധ്യാപകർ യു.പി. വിഭാഗം

ചിത്രശാല