എസ്. ബി. എസ്. ഓലശ്ശേരി/മീഡിയ

21:40, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21361 (സംവാദം | സംഭാവനകൾ) ('വിദ്യാലയവും സമൂഹവും തമ്മിലുള്ള ആശയവിനിമയം ഫ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാലയവും സമൂഹവും തമ്മിലുള്ള ആശയവിനിമയം ഫലപ്രദമാകുന്നതിനു സോഷ്യൽ മീഡിയയുടെ ഉപയോഗം വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനകരമാണ്.

ഈ ലക്ഷ്യത്തോടെ നമ്മുടെ വിദ്യാലയവും നിരവധി സോഷ്യൽ മീഡിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു സ്കൂൾ ഫേസ്ബുക്ക്, യൂട്യൂബ് ചാനൽ, സ്കൂൾവിക്കി ,സ്കൂൾ ബ്ലോഗ്, ഇൻസ്റ്റഗ്രാം ,വാട്സ്ആപ്പ് എന്നിവയാണ് .

സ്കൂൾ വാർത്തകൾ,വിദ്യാഭ്യാസ വിവരങ്ങൾ, വിദ്യാർഥികളുടെ മികച്ച പ്രവർത്തനങ്ങൾ, വിദ്യാലയ പ്രവർത്തനങ്ങൾ, ഭൗതിക അന്തരീക്ഷം ,കാലോചിതമായി വരുന്ന മാറ്റങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം സോഷ്യൽനെറ്റ്‌വർക്കിംഗ് വഴി സമൂഹവുമായി ബന്ധിപ്പിക്കാൻ ഞങ്ങളുടെ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്.

വിദ്യാലയ ചരിത്രം , ദിനാചരണങ്ങളിൽ നടത്തിവരുന്ന ക്വിസ് മത്സരങ്ങൾ, കുട്ടികളുടെ ശാസ്ത്ര പരീക്ഷണങ്ങളുടെ വീഡിയോ, സ്വയം വിലയിരുത്തൽ, പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വർക്ക്ഷീറ്റുകൾ ,ശുഭദിന സന്ദേശങ്ങൾ ,വിദഗ്ധരുടെ ക്ലാസുകൾ...... തുടങ്ങി വിദ്യാലയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം വിദ്യാലയത്തിന്റെ പേരിലുള്ള സോഷ്യൽ മീഡിയ സംവിധാനങ്ങളിൽ അപ്ഡേറ്റ് ചെയ്തു വരുന്നുണ്ട്.

മൂല്യവത്തായ ഇത്തരം ഡാറ്റ കളിലൂടെ സമൂഹവുമായി ആശയവിനിമയം നടത്താനും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സാങ്കേതിക വിദ്യകളിൽ അറിവ് നേടുന്നതിനും ഇത്തരം സംവിധാനങ്ങൾ അവസരമൊരുക്കുന്നു ഞങ്ങളുടെ ഈ സോഷ്യൽ വെബ്സൈറ്റുകൾ വഴി സ്കൂളിലെ കാര്യങ്ങൾ സമൂഹത്തെ അറിയിക്കാനും ഇടപഴകാനും രക്ഷിതാക്കളുമായി നല്ല ബന്ധം ഉറപ്പിക്കാനും വിദ്യാർത്ഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും കഴിയുന്നുണ്ട്. സ്കൂളിന്റെ ഐഡന്റിറ്റി  ശക്തിപ്പെടുത്തുന്നതിനും സ്കൂളിലെ സംസ്കാരം സമൂഹത്തിലേക്ക് ഒരുക്കുവാനും ഈ സമൂഹമാധ്യമങ്ങളിലൂടെ സാധിക്കുന്നുണ്ട്.