Rev.Fr.Mathew Vayalunkal (Founder manager)
പുണ്യപരിപാവനമായ എരുമേലിയിൽനിന്നും 15 കി.മി. അകലെ ആയി ശബരിമല റോഡിൽസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സാൻതോം ഹൈസ്കൂൾ കണമല‍. പുണ്യ നദികളായ പമ്പ, അഴുത എന്നിവയുടെ സംഗമസ്ഥാനമായ പമ്പാവാലി പ്രദേശത്ത് 1982 ഇൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത്.

പമ്പാവാലി എന്ന ഹരിതാഭമായ, നന്മ മണക്കുന്ന ഗ്രാമത്തിന്റെ വളർച്ചയുടെ ആരംഭം എവിടെയെന്ന് തിരക്കിച്ചെല്ലുമ്പോൾ സാൻതോം എന്ന അക്ഷരവീടുമായി അതിന് അഭേദ്യമായ ബന്ധം ഉണ്ടെന്നുകാണാം. സാൻതോം പകർന്നുനൽകിയ അക്ഷരവെളിച്ചം ഈ നാടിന് അതിന്റെ സാംസ്ക്കാരികവും, സാമൂഹികവും, വിദ്യാഭ്യാസപരവും അതിലൂടെ സാമ്പത്തികവുമായ ഉന്നതിയിലെത്തുന്നതിന് നൽകിയ പങ്ക് നിർണ്ണായകമാണ്. ഈ അക്ഷരവൃക്ഷം ഇവിടെ പടുത്തുയർത്തിയ ബഹുമാനപ്പെട്ട ഫാ.മാത്യു വയലുങ്കലിന് നാടിന്റെ പ്രണാമം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ