സാൻതോം എച്ച്.എസ്. കണമല/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
സംസ്ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് കേരളത്തിൽ 2010 ഓഗസ്റ്റ് 2 ന് രൂപംകൊടുത്ത പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി). ഈ പദ്ധതിക്ക് ഗതാഗത- വനം- എക്സൈസ്- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.

-
SPC Passing Out
-
SPC Unit ഉദ്ഘാടനം
പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക, എൻസിസി, എൻഎസ്എസ് എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്. പി. സിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക, വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക,സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക, സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ആരംഭിച്ച സംഘടനയാണിത്.
2013 ൽ നമ്മുടെ സ്കൂളിൽ ആരംഭിച്ച ബാച്ചിൽ 44 കേഡറ്റുകൾ ഉണ്ടായിരുന്നു. എരുമേലി പോലീസ് സ്റ്റേഷനിൽ നിന്നുള്ള ശ്രീ. എം. മുരളീധരനായിരുന്നു ആദ്യ ഡ്രിൽ ഇൻസ്ട്രക്ടർ. തുടക്കത്തിൽ ശ്രീ. പ്രിൻസ് മാത്യു, ശ്രീമതി ആൻസി ജോസഫ് എന്നിവർ യഥാക്രമം CPO, ACPO പദവികൾ കൈകാര്യം ചെയ്തിരുന്നു. ഇപ്പോൾ ശ്രീ. ജെബിൻ ജോസഫാണ് CPO. ACPO ആയി ശ്രീമതി ആൻസി ജോസഫ് തുടരുന്നു.