സെന്റ് .മേരീസ് എൽ .പി .എസ് തീക്കോയി /വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളുടെ വിജ്ഞാനവും കരവിരുതും വളർത്തിയെടുത്ത് , ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ തിരിച്ചുവിട്ട് വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ തൊഴിലിനോട് ആഭിമുഖ്യം വളർത്തുകയും ഏതെങ്കിലും തൊഴിൽ ചെയ്യുന്നതിന് വേണ്ട പ്രാഥമിക അറിവ് പകർന്നു കൊടുക്കുകയും തൊഴിൽ ചെയ്യുന്നവരോട് ബഹുമാനം ഉള്ളവർ ആയിരിക്കാൻ പരിശീലനം നൽകുകയും ചെയ്യുക
എന്ന ലക്ഷ്യത്തോടെ പ്രവൃത്തിപരിചയ ക്ലബ് പ്രവർത്തിക്കുന്നു. വിവിധ പ്രവൃത്തി പരിചയമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും പല വർഷങ്ങളിലും ഉപജില്ലാ മത്സരങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് കാലമാണെങ്കിൽ പോലും കുട്ടികൾക്ക് പേപ്പർ ബാഗ്, പൂക്കൾ നിർമ്മിക്കൽ , നക്ഷത്ര നിർമ്മാണം മുതലായവയിൽ പരിശീലനം നൽകി വരുന്നു.