എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
16:58, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34047SNTHSS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

HIGH SCHOOL

ഭാരത് സ്കൗട്ട്&ഗൈഡ്സിന്റെ കീഴിൽ ചേർത്തല എസ് എൻ ട്രസ്റ്റ് ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട് ,ഗൈഡ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു.സ്കൂളിലെ സേവന തല്പരരായ ഒരു കൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഇത്.സ്കൗട്ട് യൂണിറ്റിൽ 32 കുട്ടികൾ ഉണ്ട് .8,9 ,10 ക്ലാസ്സുകളിലെ കുട്ടികളാണ് സ്കൗട്ട് യൂണിറ്റിൽ ഉള്ളത് .എല്ലാ വർഷവും സ്‌കൗട്ടിന്റെ രാജ്യപുരസ്കാർ പരീക്ഷയിൽ കുട്ടികൾ പങ്കെടുക്കുന്നു. യൂണിറ്റ് അംഗങ്ങൾ ചേർന്ന് നല്ല രീതിയിൽ സേവന പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. വിശേഷദിവസങ്ങളിൽ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കുന്നു. പ്ലാസ്റ്റിക് ടൈഡ് ടർണർ സർട്ടിഫിക്കറ്റ്,ബേസിക് കോവിഡ് സർട്ടിഫിക്കറ്റ്,ജോട്ടജോട്ടി സെർട്ടിഫിക്കറ്റ് എന്നിവ ഈ വർഷവും കുട്ടികൾ കരസ്ഥമാക്കി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുട്ടിക്ക് വേണ്ടിയുള്ള സ്‌നേഹ ഭവനം പദ്ധതിയിലേക്ക് സ്കൗട്ട് &ഗൈഡ്സ് കുട്ടികൾ സാമ്പത്തിക പിന്തുണ നൽകുന്നുണ്ട്.

സ്കൂളിന്റെ ഗൈഡ്സ് യൂണിറ്റിന്റെ പ്രവർത്തനം പ്രശംസനാർഹമാണ് .സാമൂഹിക സേവനം ജനമനസ്സുകളിൽ എത്തിക്കുക എന്ന ദൗത്യമാണ് അവർ ഏറ്റെടുത്തിരിക്കുന്നത്. അച്ചടക്കം ആധുനിക തലമുറയിൽ വാക്കുകളിൽ മാത്രം ഒതുങ്ങുമ്പോൾ ,അത് പ്രായോഗിക തലത്തിലേക്ക് എങ്ങനെ കൊണ്ടുവരുമെന്നും ,നിസ്വാർത്ഥസേവനത്തിലൂടെ ഭാവിതലമുറയെ രൂപപ്പെടുത്തുകയുമാണ് ഇതിന്റെപ്രാധാന്യം.ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു തനതായ പല പ്രവർത്തനങ്ങളുംആസൂത്രണം ചെയ്തു നടപ്പാക്കി . ഗൈഡ് വിഭാഗത്തിന്റെ ചുമതല വഹിക്കുന്നത് ശ്രീമതി ദീപ മാധവൻആണ്.സ്കൗട്ട് വിഭാഗത്തിന്റെ ചുമതല ശ്രീ ജയമോൻ കെ എം ആണ് .നിരവധി പ്രവർത്തനങ്ങൾ വഴി ശ്രദ്ധേയമായ അംഗീകാരങ്ങൾ നേടിയെടുക്കാൻ ഈ അധ്യാപകർക്കായി.

HIGHER SECONDARY

2014 - 15 അധ്യയന വർഷമാണ് Higher Secondary വിഭാഗത്തിൽ Scout& Guides unit അനുവദിച്ചത്. ചേർത്തല വിദ്യാഭ്യാസജില്ലയിലെ First Unit ആയിരുന്നു അത്. തുടർന്നുള്ള ഓരോ വർഷങ്ങളിലും ഏറെ അഭിമാനകരമായ പ്രവർത്തനങ്ങൾ നമുക്ക് കാഴ്ചവെക്കാനായി. Bharath Scout & Guides, Higher Secondar Directorate മായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിൽ നടത്തുന്ന Chief Ministers shield Competition ൽ തുടർച്ചയായി 5 വർഷം ജേതാക്കളാകാൻ നമ്മുടെ scout unitനും , തുടർച്ചയായി 4 വർഷം ജേതാക്കളാകാൻ നമ്മുടെ guides unitനും സാധിച്ചു എന്നുള്ളത് ഏറെ അഭിമാനിക്കാൻ വകനൽകുന്നു.അതുപോലെ 5 വർഷം കൂടുമ്പോൾ നടക്കുന്ന Scout & Guides ന്റെ World Meeting ആയ World Jamburi - 2018 ൽ നമ്മുടെ school ലെ Rajyapuraskar scout ആയ Sambhu പങ്കെടുത്തു എന്നുള്ളത് നമ്മുടെ യൂണിറ്റിന് തിലകക്കുറിയായി നിലകൊള്ളുന്നു. School Principal ആയ Jayan sir ആണ് Scout unit ന്റെ Master. അദ്ദേഹത്തിന് 2018 - 19 വർഷത്തെ Best Scout Master Award ലഭിച്ചത് school ന്റെ അഭിമാനം ഉയർത്തി.