ഗണിത ക്ലബ് പ്രവർത്തനങ്ങൾ

തിരുവനന്തപുരം ജില്ലയിലെ തന്നെ മികച്ച ഗണിത ക്ലബ്ബ്ആയി പ്രവർത്തിക്കുന്ന ക്ലബ് ആണ്നമ്മുടേത്. 2014 മുതൽ സബ്ജില്ലാ-ജില്ലാ - സംസ്ഥാനഗണിതമേളകളിൽ പൊതുവിദ്യാലയത്തിനാകമാനം അഭിമാനപൂരിതമായ നേട്ടങ്ങളാണ്നാം കൈവരിച്ചത്. അതിന്റെ ഫലമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്തനത്ഫണ്ടുപയോഗിച്ച്ഒരു ഗണിതലാബ്സംവിധാനം ചെയ്യാൻ തെരഞ്ഞെടുത്തഏക സ്കൂൾ ഗവ. വി എച്ച്എസ് എസ്പിരപ്പൻകോടാണ്. ജില്ലയുടെ അകത്തു നിന്നും പുറത്തു നിന്നും ധാരാളം വിദ്യാർഥികളും അധ്യാപകരും ഗണിതലാബ്കാണാൻ വരുന്നുണ്ട്.

2014 മുതൽ 2020 വരെ സംസ്ഥാന ഗണിത മേളയിൽ നമ്മുടെ മാഗസിൻ തുടർച്ചയായ 6 വർഷം A Grade നേടുകയുണ്ടായി. 2017 ൽ കോഴിക്കോട്വച്ച്നടന്ന ഗണിത മേളയിൽ സംസ്ഥാനത്തെഏറ്റവും മികച്ച രണ്ടാമത്തെമാഗസിനുള്ള വെള്ളി മെഡൽ നമുക്ക് ലഭിച്ചു. 2016 ൽ ഗണിത മേളയിൽ പഠന നോപകരണ നിർമ്മാണത്തിൽ നമ്മുടെ സ്കൂളിന് സംസ്ഥാനത്ത്മൂന്നാംസ്ഥാനവും 2017 ൽ സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനവും നേടി. 2017 ൽ അപ്ലൈഡ്കൺസ്ട്രക്ഷൻ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും A Grade ഉം നേടി. 2014 മുതൽ 2020 വരെ തിരുവനന്തപുരം റവന്യൂ ജില്ലമേളയിൽ UP | HS വിഭാഗത്തിൽ മാഗസിന്ഒന്നാംസ്ഥാനം നമുക്കാണ്. 2014 മുതൽ കണിയാപുരം ഉപജില്ലാ ഗണിത ചാമ്പ്യൻമാർ പിരപ്പൻകോട്ഗവ.വി.എച് എസ്എസിനാണ്. ഗണിത ദിനാചരണങ്ങൾ | അസംബ്ളി | സെമിനാറുകൾ | ക്വിസുകൾ | ചർച്ചകൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നമ്മൾ ഏറ്റെടുത്തു നടത്തുന്നുണ്ട്. കോവിഡ്കാലത്ത്ഒരു ഡിജിറ്റൽ മാസിക | ഓൺലൈൻ ഗണിത സെമിനാറുകൾ | ഉപകരണനിർമ്മാണം എന്നിവയും നാം സംഘടിപ്പിച്ചു.