യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്.
ശാസ്ത്ര പഠനം രസാവാഹവും ഫലപ്രദവുമാക്കുന്നതിൽ സയൻസ് ക്ലബ്ബുകൾക്ക് വലിയൊരു പങ്കുണ്ട്.
ശാസ്ത്രവുമായി ബന്ധപ്പെട്ട് പാഠപുസ്തകങ്ങളിലുള്ള അറിവുകൾക്ക് പുറമേയുള്ള കാര്യങ്ങൾ ചെയ്തു നോക്കാനും മനസ്സിലാക്കാനും ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായകമാകുന്നു.
വർഷാരംഭത്തിൽ ലാബ് ഉപകരണങ്ങൾ തരം തിരിച്ചു വയ്ക്കുന്നത് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ്.പഠനോപകാരണങ്ങൾ നിർമ്മിക്കാനുള്ള വർക്ക് ഷോപ്പുകൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്.
ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ഓസോൺ ദിനം, ഊർജ്ജ സംരക്ഷണ ദിനം ചാന്ദ്ര ദിനം മുതലായവ അതീവ പ്രാധാന്യത്തോടെ ആചരിക്കുന്നു. സ്കൂളിലെ ഓരോകുട്ടികൾക്കും ദിനാചരണത്തിന്റെ പ്രാധാന്യം വ്യക്തമാകാത്തക്ക രീതിയിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു.
ഓസോൺ ദിനം
നഗരവൽക്കരണവും ആധുനിക സൌകര്യങ്ങളും സമൂഹത്തെ എങ്ങിനെ പ്രതികൂലമായി ബാധിക്കുന്നു എന്ന് കുട്ടികളെ ബോധ്യപ്പെടുത്താൻ ഓസോൺ ദിനം ആചരിക്കുന്നു. പോസ്റ്റർ നിർമ്മാണം ബോധവത്ക്കരണ സന്ദേശം, ചിത്ര രചന എന്നിവ നടത്താറുണ്ട്
ശാസ്ത്രപാർക്
ശാസ്ത്രോപകരണങ്ങൾ തൊട്ട് നോക്കാനും അത് വഴി ശാസ്ത്ര തത്വങ്ങൾ സ്വയം ചെയ്തു മനസ്സിലാക്കാനും സഹായമാകുന്ന രീതിയിൽ " ശാസ്ത്രപാർക് " എന്ന ഉപകരണ പ്രദർശനം നടത്തി.
ഗ്രഹണക്കാഴ്ച
ഗ്രഹണ ദിവസങ്ങളിൽ ഗ്രഹണവുമായി ബന്ധപ്പെട്ട ക്ലാസുകൾ നല്കുകയും അപകട രഹിതമായി ഗ്രഹണം കാണുന്നതിനുള്ള മാർഗ്ഗങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു. സൂര്യക്കണ്ണടകൾ നിർമ്മിച്ച് ഗ്രഹണ നിരീക്ഷണം നടത്തി.
വാനനിരീക്ഷണം
ആകാശക്കാഴ്ചകൾ മനസ്സിലാക്കുന്നതിനായി വാനനിരീക്ഷണം ശ്രീ ചന്ദ്രൻ മാഷുടെ സഹായത്തോടെ നടത്തി. വാന നിരീക്ഷണ ക്യാമ്പിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും പങ്കെടുത്തു.
ചാന്ദ്രദിനം
ജൂലായ് 21 മനുഷ്യൻ ആദ്യമായി ചന്ദ്രൻഇൽ ഇറങ്ങിയ ദിവസമാണ്. ആ ദിവസത്തിൻറെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി ചാന്ദ്രദിനം ആഘോഷിക്കുന്നു. ചാന്ദ്രദിന ക്വിസ്സ്, പോസ്റ്റർ നിർമ്മാണം എന്നിവ നടത്താറുണ്ട്