2015-16 പി.ടിഎ വാങ്ങിച്ച സ്കൂൾബസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
14:12, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21877 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം പ്രമാണം:21877 schoolbus inag.jpg...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2015 - 2016 വർഷത്തിൽ സ്കൂളിൽ കുട്ടികളുടെ അഡ്മിഷൻ ക്രമാതീതമായി വർദ്ധിക്കുകയുണ്ടായ സാഹചര്യത്തിൽ സ്കൂൾ ബസ്സിനെ ആശ്രയിക്കുന്ന കുട്ടികളുടെ എണ്ണവും വർദ്ധിക്കുകയുണ്ടായി‍. എന്നാൽ 2014 ൽ കോങ്ങാട് മണ്ഡലം എം.എൽ.എ ബഹു.കെ.വി. വിജയദാസ് നൽകിയ ഒരു ബസ് മാത്രം മതിയാകാതെ വരുകയും ചെയ്തപ്പോൾ നിലവിലുള്ള ഒരു ബസ്സിന്റെ പരിമിതി മനസ്സിലാക്കി അന്നത്തെ ബസ് കൺവീനർ വി.പി.അബ്ദുൽസലിം മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി എം.ജി.ഹരിദാസൻ മാസ്റ്റർ എച്ച്.എം.എൽസമ്മ ടീച്ചർ എന്നിവർ പിടിഎയുമായി ആലോചിച്ച് 22000 രുപ വാടക്യ്ക്ക് ഒരു ബസ് ഏർപ്പാടാക്കി.അന്നേരം കൺവീനർ ഈ വാടക നൽകുന്ന നമുക്ക് ഒരു 10000 രുപ കൂ‌ടി കണ്ടെത്തിയാൽ പുതുതായി ഒരു ബസ്സ് വാങ്ങിക്കൂടേ എന്ന ആശയം മുന്നോട്ടുവച്ചു. ഇക്കാര്യം ആലോചിക്കുന്നതിനായി.പി.വി അബ്ദുറഹിമാൻ മാസ്റ്ററേയും കൺവീനർ വി.പി.അബ്ദുൽസലിം മാസ്റ്ററെയും ചുമതലപ്പെടുത്തുകയും തുടർന്ന് ബസ്സിന് ലോൺ സംഘടിപ്പിക്കാൻ തീരുമാനിച്ചു, 19/09/2016 ൽ മഹീന്ദ്ര ഫിനാൻസിൽനിന്നും 11,70,000 രൂപ പിടിഎ പ്രസിഡന്റ് ജാഫറലി എൽസമ്മ ടീച്ചർ എന്നിവരുടെ ജാമ്യത്തിൽ ലോൺ തരപ്പെടുത്തി ഏകദേശം 14 ലക്ഷം രൂപ വിലയുള്ള സ്കൂൾ ബസ്സ് ഒക്ടോബർ മാസത്തിൽ യാഥാർത്ഥ്യമാക്കി.